ക​ര​ടി​യോ​ട് റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം ദു​സ​ഹം
Monday, April 12, 2021 12:15 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ ഇ​ര​ട്ട​വാ​രി ക​ര​ടി​യോ​ട് റോ​ഡ് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു.

ഇ​തോ​ടെ ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​തം ദു​സ​ഹ​മാ​യി. ഇ​ര​ട്ടി തു​ക വാ​ട​ക​യാ​യി ന​ൽ​കി​യാ​ലും അ​ത്യാ​വ​ശ്യ​ത്തി​ന് ഓ​ട്ടോ​റി​ക്ഷ പോ​ലും വി​ളി​ച്ചാ​ൽ വ​രു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

അ​തി​നാ​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യാ​ൻ ഏ​റെ പ്ര​യാ​സ​ത്തി​ലാ​ണ്. അ​ത്യാ​വ​ശ്യ​ത്തി​ന് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വ​രെ വാ​ഹ​ന​ങ്ങ​ൾ വ​രാ​ത്ത അ​വ​സ്ഥ​യാ​ണി​വി​ടെ. 2009ൽ ​ഇ​ര​ട്ട​വാ​രി ക​ര​ടി​യോ​ട് ക​ണ്ട​മം​ഗ​ലം റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഏ​റ്റെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗ്രാ​മീ​ണ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന ലി​സ്റ്റി​ൽ ഈ ​റോ​ഡും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ന​വീ​ക​ര​ണം ന​ട​ന്നി​ല്ല.

പീ​ന്നീ​ട് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നും അ​റ്റ​കു​റ്റ​പ​ണി​ക്കു​മെ​ല്ലാം തു​ക വ​ക​യി​രു​ത്താ​റു​ണ്ട്. എ​ന്നാ​ൽ പി​ന്നീ​ട് അ​തി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പി​ടി​പ്പു​കേ​ട് കാ​ര​ണം ന​ട​ന്നി​ട്ടി​ല്ല.

പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി റോ​ഡി​ൽ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി പോ​ലും ന​ട​ത്താ​ത്ത​തി​നാ​ലാ​ണ് ഇ​ത്ര​യ​ധി​കം റോ​ഡ് ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് നാ​ട്ടു​ക്കാ​ർ പ​റ​യു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​വെ​ള്ള​പ്പ​ച്ചി​ലും റോ​ഡി​ന്‍റെ ത​ക​ർ​ച്ച​ക്കി​ട​യാ​ക്കി. റോ​ഡി​ൽ വ​ന്ന​ടി​ഞ്ഞ മ​ണ്ണും ക​ല്ലു​മെ​ല്ലാം ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് പ​ല ത​വ​ണ നീ​ക്കം ചെ​യ്ത​ത്.

ഇ​തോ​ടെ റോ​ഡി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ ടാ​റിം​ഗ് ഇ​ള​കി. ഇ​ത് പി​ന്നീ​ട് അ​റ്റ​കു​റ്റ​പ​ണി ചെ​യ്യാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ റോ​ഡ് ത​ക​രു​ക​യാ​യി​രു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ ക​ഴി​ഞ്ഞ ഇ​ട​ക്കാ​ല ബ​ജ​റ്റി​ലും ക​ര​ടി​യോ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​യെ​ങ്കി​ലും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​ക്ക് പ​രി​ഹാ​ര​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാർ.