ചിറ്റൂർ താ​ലൂ​ക്കി​ൽ നെ​ല്ലു​സം​ഭ​ര​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Sunday, April 11, 2021 12:50 AM IST
വ​ണ്ടി​ത്താ​വ​ളം: താ​ലൂ​ക്കി​ൽ കൊ​യ്ത്തു ക​ഴി​ഞ്ഞു ഒ​ന്ന​ര​മാ​സ​മാ​യും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നെ​ല്ലു​സം​ഭ​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. പെ​രു​മാ​ട്ടി അ​ണ്ണാ​ക്കോ​ട് രാ​ഘ​വ​ന്‍റെ നെ​ല്ല് ഒ​രു മാ​സ​മാ​യും ഏ​ജ​ൻ​സി സം​ഭ​ര​ണം ന​ട​ത്ത​തി​നാ​ൽ സൂ​ക്ഷി​ക്കാ​നി​ട​മി​ല്ലാ​തെ ക​ന​ത്ത ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. 200 ചാ​ക്ക് നെ​ല്ല് വീ​ടി​ന്‍റെ താ​ഴ് വാ​ര​ത്തും റോ​ഡു​വ​ക്ക​ത്തു​മാ​ണ് നി​ര​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ട​യ്ക്കി​ടെ ചാ​റ്റ​ൽ മ​ഴ പെ​യ് താ​ൽ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു വീ​ണ്ടും ഉ​ണ​ക്കി ചാ​ക്കി​ൽ നി​റ​യ്ക്കു​ക​യാ​ണ് ചെ​യ്തു വ​രു​ന്ന​ത്. ഇ​തി​നു ഭീ​മ​മാ​യ ചി​ല​വു​ണ്ടാ​കു​ന്ന​താ​യും ക​ർ​ഷ​ക​ൻ പ​റ​യു​ന്നു. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു മ​ണി​ക്കൂ​റി​ന് 2400 രൂ​പ നി​ര​ക്കി​ലാ​ണ് കൊ​യ്ത്തു ന​ട​ത്തി​യ​ത്. എ​ന്നാ​ൽ മ​ഴ ന​നഞ്ഞ ​നെ​ല്ല് വീ​ണ്ടും വീ​ണ്ടും ഉ​ണ​ക്കി ചാ​ക്കി​ൽ നി​റ​യ്ക്കാ​ൻ വ​ലി​യ തു​ക ത​ന്നെ ചി​ല​വു വ​രു​ന്ന​താ​യാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ലാ​തി. തി​ങ്ക​ൾ മു​ത​ൽ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ് ക്ക് ​സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്. വ​യ​ലു​ക​ളി​ൽ പ​ന്നി​ശ​ല്യം ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷാ​മം ഉ​ൾ​പ്പെ​ടെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൊ​യ്തെ​ടു​ത്ത നെ​ല്ല് അ ​ള​ന്നെ​ടു​ക്കാ​ൻ സ​പ്ലൈ ഏ​ജ​ൻ​സി​ക​ൾ ത​യ്യാ​റാ​കാ​ത്ത​ത് ക​ർ​ഷ​ക ദു​രി​തം കൂ​ട്ടു​ക​യാ​ണ്. മാ​ർ​ച്ച് ആ​ദ്യ​ത്തി​ൽ താ​ലൂ​ക്കി​ൽ സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെന്ന് ​അ​റി​യി​ച്ചി​ട്ടും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട മി​ല്ലു​ട​മ​ക​ൾ മൗ​നം പാ​ലി​ച്ചു വ​രു​ന്ന​തി​ൽ പ്ര​തിഷേ​ധം കൂ​ടി വ​രി​ക​യാ​ണ്. മി​ല്ലു​ട​മ​ക​ളു​ടെ നി​രു​ത്ത​ര​വാ​ദ ന​യം കാ​ര​ണം സാ​ന്പ​ത്തി​ക അ​ത്യാ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ സം​ഭ​ര​ണ വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യി​ൽ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക് നെ​ല്ല​ള​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​ട്ടു​മു​ണ്ട്. ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി​യും സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങൾ ​വ​ഴി​യും കൂ​ടു​ത​ൽ നി​ര​ക്കി​ൽ പ​ലി​ശ ന​ൽ​കി വാ​യ്പ സ്വീ​ക​രിച്ചാ​ണ് കൃ​ഷി​യി​റ​ക്കി​രി​ക്കു​ന്ന​ത്. സ​മ​യോ​ചി​ത​മാ​യി പ​ണം തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ വാ​യ്പ​യ്ക്ക് കൂ​ട്ടു പ​ലി​ശ​യും ഈ​ടാ​ക്കും.

മു​ൻ കാ​ല​ങ്ങ​ളിൽ ​എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ക​റ്റ​ക്ക​ള​ങ്ങ​ളും നെ​ല്ല​റ​ക​ളു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം പ്രാ​ചീ​ന സം​ഭ​ര​ണ സു​ര​ക്ഷി​ത വ​ഴി​ക​ളെ​ല്ലാം ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. മ​ഴ ശ​ക്ത​മാ​വു​ന്ന​തി​ന് മു​ന്പ് മു​ഴു​വ​ൻ ക​ർ​ഷ​ക​രു​ടേ​യും നെ​ല്ല് സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യം.