കാമ​റ സ്ഥാ​പി​ച്ചു
Sunday, April 11, 2021 12:50 AM IST
കോ​യ​ന്പ​ത്തൂ​ർ : വാ​ൽ​പ്പാ​റ​യി​ൽ ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ പു​ലി​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ച്ചു. വാ​ഴ​ത്തോ​ട്ടം സെ​വ​ൻ​ത് ഡേ ​ച​ർ​ച്ചി​നു സ​മീ​പ​മാ​ണ് നി​രീ​ക്ഷ​ണ ക്യാ​മ​റ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളി​ലൂ​ടെ പു​ലി ന​ട​ക്കു​ന്ന​താ​യി പ്ര​ച​രി​ച്ച വാ​ട്സ് ആ​പ്പ് വീ​ഡീ​യോ മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ ​നി​ല​യി​ൽ ആ​ന​മ​ല ക​ടു​വ സ​ങ്കേ​തം അ​സി.​ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ ആ​രോ​ഗ്യ രാ​ജ് സേ​വ്യ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ന്ന​തി​നാ​യി നി​രീ​ക്ഷ​ണ കാമ​റ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.