കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, April 11, 2021 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ : സി​രു​മു​ഖ വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​ത്തി​ക്കു​ട്ട​യി​ലെ സം​ര​ക്ഷ​ണ വ​ന​മേ​ഖ​യി​ലെ തേ​ര​ങ്കി​ണ​ർ വ​ന​പ്ര​ദേ​ശ​ത്താ​ണ്‍ 20 വ​യ​സ് പ്രാ​യം വ​രു​ന്നു കാ​ട്ടാ​ന​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ന​പാ​ല​ക​ർ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ പ്ര​ദേ​ശ​ത്തു നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്‍ അ​ഴു​കി തു​ട​ങ്ങി​യ നി​ല​യി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു എ​ന്ന് വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു.