കോ​വി​ഡ് ഭീ​തി : ഉത്തരേന്ത്യൻ തൊഴിലാളികൾ നാ​ട്ടി​ലേ​ക്ക് മടങ്ങാനൊരുങ്ങുന്നു
Sunday, April 11, 2021 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ ഭീ​ഷ​ണി​മൂ​ലം ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം നാ​ട്ടി​ലേ​ക്കു തി​രി​ച്ചു പോ​യ​താ​യി ചെ​റു​കി​ട ഫൗ​ണ്ട​റി തൊ​ഴി​ൽ സം​ഘ​ട​ന​യാ​യ കോ​സ്മ ഫാ​ൻ പ്ര​സി​ഡ​ന്‍റ് ശി​വ ഷ​ണ്‍​മു​ഖ കു​മാ​ർ അ​റി​യി​ച്ചു. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ കോ​യ​ന്പ​ത്തൂ​രി​ലെ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.
ഫൗ​ണ്ട​റി തൊ​ഴി​ലി​ൽ 80 ശ​ത​മാ​ന​വും നോ​ർ​ത്ത് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഈ ​നി​ല​യി​ൽ കൊ​റോ​ണ ര​ണ്ടാം ത​രം​ഗം അ​തി​വേ​ഗം പ​ട​രു​ന്ന​തി​നാ​ലും സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ലും ര​ണ്ടാ​മ​ത് ഒ​രു ലോ​ക്ക് ഡൗ​ണി​നു ഭ​യ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ത​ങ്ങ​ളു​ടെ നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തു​വ​രെ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​ർ ത​ങ്ങ​ളു​ടെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​യി. കൊ​റോ​ണ​യും ലോ​ക്ക് ഡൗ​ണും ഏ​ൽ​പ്പി​ച്ച ആ​ഘാ​ത​ത്തി​ൽ നി​ന്ന് ഫൗ​ണ്ട​റി തൊ​ഴി​ൽ മേ​ഖ​ല ഇ​നി​യും ക​ര​ക​യ​റി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി കൊ​ഴി​ഞ്ഞു പോ​യാ​ൽ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ടു​ക​യ​ല്ലാ​തെ ത​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ വേ​റെ വ​ഴി​ക​ളി​ല്ലെ​ന്നും അ​തി​നാ​ൽ സ​ർ​ക്കാ​ർ ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഫൗ​ണ്ട​റി ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.