തി​യേ​ട്രം ഫാ​ർ​മെ​യു​ടെ വി​ള​വി​ത​ര​ണം ന​ട​ത്തി
Sunday, April 11, 2021 12:48 AM IST
വ​ട​ക്ക​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സാം​സ്ക്കാ​രി​ക വി​നി​മ​യ കേ​ന്ദ്ര​മാ​യ ഭാ​ര​ത് ഭ​വ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന ക​ല​യും ജൈ​വ കൃ​ഷി​യും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും ഒ​ത്തു​ചേ​രു​ന്ന തി​യേ​ട്രം ഫാ​ർ​മെ​യു​ടെ വി​ള​വി​ത​ര​ണം ന​ട​ത്തി. പു​ളി​ങ്കൂ​ട്ടം മാ​ർ ബ​സേ​ലി​യോ​സ് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചി​ൽ​ഡ്ര​ൻ​സ് ഹോം, ​മം​ഗ​ലം പാ​ല​ത്തെ ദൈ​വ​ദാ​ൻ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​ണി​വെ​ള്ള​രി​ക്ക വി​ത​ര​ണം ചെ​യ്തു.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​ആ​ർ അ​ജ​യ​ൻ, പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, സി​സ്റ്റ​ർ സൈ​നു, ഫാ. ​നെ​ൽ​സ​ണ്‍ തോ​മ​സ്, കെ.​വി.​ശ്രീ​ധ​ര​ൻ, ര​ജ​നി രാ​മ​ദാ​സ്, സു​മ​തി, ച​ന്ദ്ര​ശേ​ഖ​ൻ മാ​സ്റ്റ​ർ, ഡി.​റെ​ജി​മോ​ൻ, എം.​കെ.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.