പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും തെര​ഞ്ഞെ​ടു​പ്പു​വേ​ള​യി​ൽ തി​ള​ങ്ങി ബി​എ​സ്എ​ൻ​എ​ൽ
Sunday, April 11, 2021 12:47 AM IST
പാ​ല​ക്കാ​ട്: പ്ര​ള​യ​കാ​ല​ത്തും മ​ഹാ​മാ​രി​ക്കാ​ല​ത്തു​മെ​ന്ന പോ​ലെ തി​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ ബി​എ​സ്എ​ൻ​എ​ൽ ദൗ​ത്യം നി​റ​വേ​റ്റി.

തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് പാ​ല​ക്കാ​ട് ബി​എ​സ്എ​ൻ​എ​ൽ ഏ​റ്റെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ൽ വി​സ്തൃ​തി​യി​ൽ ഏ​റ്റ​വും വ​ലി​യ ജി​ല്ല​യാ​യ പാ​ല​ക്കാ​ട് ബി​സി​ന​സ് ഏ​രി​യ​യി​ലെ 1537 ബൂ​ത്തു​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ സം​വി​ധാ​നം പ്രാ​ദേ​ശി​ക കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബി​എ​സ്എ​ൻ​എ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ്ര​ശ്ന ബാ​ധി​ത മേ​ഖ​ല​യാ​യ അ​ഗ​ളി അ​ട്ട​പ്പാ​ടി ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​ത്ര​യും ബൂ​ത്തു​ക​ൾ. കേ​ര​ള​ത്തി​ലൊ​ട്ടാ​കെ ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ബൂ​ത്തു​ക​ളി​ൽ ബി​എ​സ്എ​ൻ​എ​ൽ ഇ​ത്ത​ര​ത്തി​ൽ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ ക​ണ​ക്റ്റി​വി​റ്റി ഏ​ർ​പ്പെ​ടു​ത്തി. ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​വി​ര​മി​ക്ക​ലും സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​നേ​ട്ടം എ​ന്ന​താ​ണ് ഏ​റെ ശ്ര​ദ്ധേ​യം. ബൂ​ത്തി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​തു​ൾ​പ്പെ​ടെ മു​ഴു​വ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ക്യാ​മ​റ​യി​ൽ പ​ക​ർ​ത്താ​നും കു​റ്റ​മ​റ്റ തി​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യ്ക്ക് വ​ഴി​യൊ​രു​ക്കാ​നു​മാ​ണ് ഈ ​ലൈ​വ് സ്ട്രീ​മിം​ഗ്. ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ള്ള 2 ക​ണ്‍​ട്രോ​ൾ റൂ​മി​ലും സെ​ക്ക​ന്‍റി​ൽ 1 ജി​ഗാ​ബൈ​റ്റ് സ്പീ​ടു​ള്ള നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യ​ത്. കെ​ൽ​ട്രോ​ണ്‍, അ​ക്ഷ​യ കേ​ന്ദ്ര, ലോ​ക്ക​ൽ കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മി​ന്‍റെ​യും നേ​തൃ​ത്വം ന​ൽ​കി​യ ജി​ല്ലാ ക​ളക്ടറേ​റ്റി​ന്‍റെ​യും അ​ക്ഷീ​ണ​മാ​യ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​ണ്.