എ​സ്.​ശെ​ൽ​വ​ൻ കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്നു സൂചന
Tuesday, March 9, 2021 12:18 AM IST
ഒ​റ്റ​പ്പാ​ലം: ബിജെപിയി​ൽ നി​ന്നും രാ​ജി​വ​ച്ച എ​സ്.​ശെ​ൽ​വ​ൻ കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്ന് സൂ​ച​ന. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബി​ജെ​പി​യി​ൽ എ​ത്തി​യ മു​ൻ ഡി​സി​സി അം​ഗ​വും ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ശെ​ൽ​വ​ൻ ബി​ജെ​പി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ചാ​ണ് കോ​ണ്‍​ഗ്ര​സി​ൽ ചേ​രാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യത്.
മു​ൻ ഡി​സി​സി പ്ര​സി​ഡ​ൻ​റ് എ ​വി ഗോ​പി​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ദ്ദേ​ഹം ബി​ജെ​പി​യി​ൽ നി​ന്നും രാ​ജി​വ​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ധ​ന വി​ല വ​ർ​ദ്ധ​ന​വു ൾ​പ്പെ​ടെ​യു​ള്ള ബി​ജെ​പി നി​ല​പാ​ടു​ക​ളി​ൽ യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണ് ശെ​ൽ​വ​ൻ ബീ​ജെ​പി യി​ൽ നി​ന്നും രാ​ജി​വ​ച്ച​ത്.​നാ​ലു മാ​സം മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹം ബി ​ജെ പി​യി​ൽ നി​ന്ന​ത്.
കോ​ണ്‍​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​ത്ത് ഇ​ദ്ദേ​ഹം ഗോ​പി​നാ​ഥു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധ​ത്തി​ലാ​യി​രു​ന്നു.​കെ.​സു​ധാ​ക​ര​ൻ ഗോ​പി​നാ​ഥു​മാ​യി ച​ർ​ച്ച​യ്ക്ക് പെ​രു​ങ്ങോ​ട്ടു​കു​റി​ശ്ശി എ​ത്തി​യ​പ്പോ​ൾ ഇ​വി​ടെ ശെ​ൽ​നും ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗോ​പി​നാ​ഥ് സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ഇ​ദ്ദേ​ഹം ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.
തു​ട​ർ​ന്ന് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ക​ണ്ണി​യം​പു​റം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു.
പി​ന്നീ​ട് പാ​ർ​ട്ടി​യി​ൽ മ​റ്റു ചു​മ​ത​ല​ക​ൾ ഒ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. 2012ലാ​ണ് ശെ​ൽ​വ​നെ കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ ഇ​രി​ക്കെ സി ​പി എം ​കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ ശെ​ൽ​വ​ൻ പി​ന്തു​ണ​ച്ച​താ​ണ് പു​റ​ത്താ​ക്കാ​ൻ കാ​ര​ണം.
പി​ന്നീ​ട് സി​പി​എം പി​ന്തു​ണ​യോ​ടെ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ക​യും ചെ​യ്തു.
അ​തേ​സ​മ​യം ഒ​രു കാ​ര​ണ​വ​ശാ​ലും ശെ​ൽ​വ​നെ കോ​ണ്‍​ഗ്ര​സി​ൽ തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് ബ്ലോ​ക്ക് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ വെ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്.