നാളെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Tuesday, March 9, 2021 12:18 AM IST
പാലക്കാട് : കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത ​വീ​തി​കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒലവക്കോട് താണാവ് എ​സ്റ്റേ​റ്റ് ജം​ഗ്ഷ​നി​ൽ റോ​ഡി​നു സ​മീ​പ​ത്തെ മ​രം മു​റി​ക്കു​ന്ന​തി​നാ​ൽ നാളെ പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എൻജിനീ​യ​ർ അ​റി​യി​ച്ചു. എ​സ്റ്റേ​റ്റ് ജം​ഗ്ഷ​നി​ൽ റോ​ഡി​നു സ​മീ​പ​മു​ള്ള വ​ല​തു​വ​ശ​ത്തെ കെ.​എ​സ്.​ഇ.​ബി പോ​സ്റ്റു​ക​ൾ ഇ​ട​തു​വ​ശ​ത്തേ​യ്ക്ക് മാ​റ്റാ​നാ​ണ് മ​രം മു​റി​ക്കു​ന്ന​ത്.അ​ന്നേ​ദി​വ​സം താ​ഴെ പ​റ​യും​പ്ര​കാ​രം ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും.
*. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി മു​ണ്ടൂ​രി​ൽ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് മു​ണ്ടൂ​ർ കൂ​ട്ടു​പാ​ത പ​റ​ളി കൂ​ട്ടു​പാ​ത വ​ഴി പൊ​ന്നാ​നി പാ​ല​ക്കാ​ട് പാ​ത​യി​ലൂ​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണ്.
*. ഒ​ല​വ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് മു​ണ്ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ താ​ണാ​വ് നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് റെ​യി​ൽ​വെ കോ​ള​നി പ​യി​റ്റാം​ക്കു​ന്നം മു​ട്ടി​ക്കു​ള​ങ്ങ​ര വ​ഴി ദേ​ശീ​യ​പാ​ത 966ലേ​യ്ക്ക് പ്ര​വേ​ശി​ക്ക​ണം.