വേ​ല​ന്താവ​ളം സ്റ്റാ​ൻ​ഡി​ൽ കയറാൻ ബ​സുകൾക്കു മടി..!
Tuesday, March 9, 2021 12:18 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ :ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച വേ​ല​ന്താ​വ​ളം ബ​സ് സ്റ്റാ​ൻ​ഡ് നോ​ക്കു​കു​ത്തി​യാ​യി. യാ​ത്ര​ക്കാ​ർ കൊ​ടും​വെ​യി​ലി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് ബ​സ് കാ​ത്ത് നി​ല്ക്കു​ന്ന​ത്.
കൈ​കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്ത്രീ​ക​ൾ ടൗ​ണി​ൽ നി​ർ​ത്തു​ന്ന ബ​സു​ക​ളി​ൽ ഓ​ടി ക​യ​റു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. നി​ല​വി​ൽ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലെ​ത്താ​തെ പു​ഴ​പ്പാ​ലം വ​ള​വു​റോ​ഡി​ലാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്.
കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ള​വു തി​രി​ച്ചു മു​ന്നോ​ട്ടു പോ​വാ​ൻ ക​ട​ന്പ​ക​ളേ​റെ​യാ​ണ്. ഇ​തി​നി​ടെ എ​തി​ർ​വ​ശ​ത്തു ഒ​രു വാ​ഹ​ന​മെ​ത്തി​യാ​ൽ പി​ന്നീ​ട് ദീ​ർ​ഘ​നേ​രം ഗ​താ​ഗ​ത ത​ട​സ​വും യാ​ത്ര​ക്കാ​ർ​ക്ക് ഒ​ഴി​യാ​ബാ​ധ​യാ​യി വ​ർ​ഷ​ങ്ങ​ളാ​യും പി​ന്തു​ട​രു​ക​യാ​ണ്. പ​ത്തി​ൽ കൂ​ടു​ത​ൽ ബ​സ്‌​സു​ക​ൾ നി​ർ​ത്താ​ൻ സ്റ്റാ​ൻ​ഡി​ൽ വി​ശാ​ല​മാ​യ കോ​ന്പൗ​ണ്ടാ​ണു​ള്ള​ത്. സ്റ്റാ​ൻ​ഡി​ൽ ബ​സ് ക​യ​റാ​താ​യ​തോ​ടെ
ഇ​വി​ട​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഒ​ഴി​ഞ്ഞു പോ​യി. ഇ​തു​മു​ലം വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചി​രു​ന്ന വാ​ട​ക​യി​ന​ത്തി​ലു​ള്ള വ​രു​മാ​ന​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ടൗ​ണി​ലെ ചി​ല വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ ഇ​ട​പെ​ട​ലാ​ണ് ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ത്ത​തെ​ന്ന് യാ​ത്ര​ക്കാ​രു​ടെ ആ​രോ​പ​ണ​ങ്ങ​ളും നി​ല​വി​ലു​ണ്ട്.
വൈ​കു​ന്നേ​ര​മാ​വു​ന്ന​തോ​ടെ മ​ദ്യ​പാ​നി​ക​ൾ​ക്കു​ള്ള ഇ​ട​ത്താ​വ​ള​മാ​യി സ്റ്റാ​ൻ​ഡ് മാ​റു​ക​യാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച സ്റ്റാ​ൻ​ഡ് സം​ര​ക്ഷി​ച്ച് ഉ​പ​യോ​ഗ പ്ര​ഥ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ താ​ൽ​പ്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ൾ കൂ​ടി വ​രി​ക​യാ​ണ്. സ്റ്റാ​ൻ​ഡി​ന​ക​ത്തെ ശു​ചി​മു​റി​ക​ളു​ടെ കാ​ര്യം ഇ​തി​ലും പ​ര​ഗ​തി​യാ​ണ്.
മു​റി​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്താ​തി​നാ​ൽ പു​റ​ത്ത് മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യി​രിയി​ട്ടു​മു​ണ്ട്.
ഈ ​സ്ഥ​ല​ത്തേ​ക്ക് പോ​വു​ന്പോ​ൾ ഉ​ണ്ടാ​വു​ന്ന ദു​ർ​ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
സ​മീ​പ വ്യാ​പാ​ര സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​തും കോ​ന്പൗ​ണ്ടി​ന​ക​ത്താ​ണ്.
ഇ​ത്ര​യേ​റെ നീ​തി നി​ഷേ​ധം ഉ​ണ്ടാ​യി​ട്ടും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത​ത് പൊ​തു​ജ​ന പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്. നി​ല​വി​ൽ വേ​ല​ത്താ​വ​ളം ടൗ​ണി​ലെ​ത്തി ദീ​ർ​ഘ​നേ​രം റോ​ഡ​രി​കി​ൽ നി​ർ​ത്തേ​ണ്ട​താ​യി വ​രു​ന്ന ബ​സു​ക​ൾ മാ​ത്ര​മാ​ണ് സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്ന​ത്.