ഒ​റ്റ​പ്പാ​ലം പാ​ർ​ക്ക് നി​ർ​മാണ പ്ര​വൃ​ത്തി​ക​ൾ ദ്രുതഗതിയിൽ
Tuesday, March 9, 2021 12:18 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം പാ​ർ​ക്ക് നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗമി​ക്കു​ന്നു. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന പാ​ർ​ക്കി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ സാ​യാ​ഹ്ന​ങ്ങ​ൾ​ക്ക് മാ​ധു​ര്യം പ​ക​രു​മെ​ന്നു​റ​പ്പു​ള്ള ഈ ​പ​ദ്ധ​തി പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ജ​ന​കീ​യാ​വ​ശ്യ​മാ​ണ്.​ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം തോ​ടി​നോ​ട് ചേ​ർ​ന്നാ​ന്ന് പാ​ർ​ക്ക് നി​ർ​മ്മി​ക്കു​ന്ന​ത്. പാ​ർ​ക്കി​ൽ പ്ര​ത്യേ​ക ലൈ​റ്റു​ക​ളു​ള്ള വോ​ക്ക് വേ, തോ​ട്ടി​ലെ ത​ട​യ​ണ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ചെ​റി​യ ബോ​ട്ടിം​ഗ് സം​വി​ധാ​നം, മ​ര​ങ്ങ​ളും മ​റ്റും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​രി​പ്പി​ട​ങ്ങ​ൾ, കോ​ഫി ഷോ​പ്പ്, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും നി​ർ​മി​ക്കു​ന്നു​ണ്ട്.

വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കും, ഒ​ഴി​വു​വേ​ള​ക​ൾ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​നു മു​ള്ള പ്ര​ധാ​ന മാ​ർ​ഗ​മാ​യി പാ​ർ​ക്ക് മാ​റു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പാ​ല​ത്തി​ന് കീ​ഴി​ൽ ന​ഗ​ര​സ​ഭ​യു​ടെ 70 സെ​ൻ​റ് സ്ഥ​ല​ത്താ​ണ് പാ​ർ​ക്ക് നി​ർ​മ്മി​ക്കു​ന്ന​ത്. ജി​ല്ലാ ടൂ​റി​സം വ​കു​പ്പാ​ണ് പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യ​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ​യു​ടെ രൂ​പ​രേ​ഖ​യാ​ണ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ക​ല്ലു​കൊ​ണ്ട് കെ​ട്ടി മ​ണ്ണി​ട്ട് സ്ഥ​ലം ഒ​ന്ന​ര മീ​റ്റ​റോ​ളം ഉ​യ​ർ​ത്തി​യാ​ണ് ന​ഗ​ര​സ​ഭ സ്ഥ​ലം ഒ​രു​ക്കി ന​ൽ​കു​ന്ന​ത്.

ഈ ​പ്ര​വ​ർ​ത്തി​ക​ൾ ആ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​ത്. അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം ആ​കു​ന്പോ​ഴേ​ക്കും പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.