"ഓ​ണ്‍​ലൈ​ൻ വോ​ട്ടിം​ഗ് സ്ഥാ​നാ​ർ​ത്ഥി​യാ​ക്ക​ണം'
Tuesday, March 9, 2021 12:18 AM IST
നെന്മാ​റ: നെന്മാ​റ മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ ചി​ത്ര​മു​ൾ​പ്പെ​ടെ​യു​ള്ള പോ​സ്റ്റ​റു​ക​ൾ വ്യാ​പ​കം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​സി.​സു​നി​ലി​ന്‍റെ ചി​ത്ര​വും, യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ചി​ഹ്ന​വും രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​റു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ക​വ​ല​ക​ളി​ലാ​യി പ​തി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​മ്മി​ലൊ​രാ​ൾ വ​ര​ട്ടെ എ​ന്ന പേ​രി​ൽ പ്രൊ​ഫൈ​ൽ മാ​റ്റി​യു​ള്ള പ്ര​ചാ​ര​ണ​വും ന​ട​ന്നി​രു​ന്നു.
കാ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​ത പ​ട്ടി​ക​യി​ൽ നെന്മാ​റ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് എ.​ത​ങ്ക​പ്പ​ൻ, സി.​ച​ന്ദ്ര​ൻ, വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഡി.​സി.​സി​യു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്.
നെന്മാറ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ഒ​രാ​ൾ വേ​ണ​മെ​ന്നും, അ​വ​ഗ​ണ​ന​യ്ക്ക് ഇ​ട​മി​ല്ലെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് സി.​സി.​സു​നി​ലി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കാം എ​ന്ന് എ​ഴു​തി​യ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. നെന്മാറ​യി​ൽ ആ​ര്’ എ​ന്ന ചോ​ദ്യ​വു​മാ​യി സി.​സി.​സു​നി​ൽ, കെ.​സി.​പ്രീ​ത്, സി.​എ​ൻ.​വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ പേ​രു​ൾ ഉ​ൾ​പ്പെ​ടു​ത്തി ഓ​ണ്‍​ലൈ​ൻ വോ​ട്ടിം​ങും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി. 1040 പേ​ർ പ​ങ്കെ​ടു​ത്ത വോ​ട്ടിം​ങ് 947 പേ​രു​ടെ വോ​ട്ടു സി.​സി.​സു​നി​ലി​ന് ല​ഭി​ച്ചു​വെ​ന്നു കാ​ണി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.