പീ​പ്പി​ൾ​സ് സ​ർ​വീസ് സൊ​സൈ​റ്റി ​വ​നി​താ​ദി​നാഘോഷം
Tuesday, March 9, 2021 12:18 AM IST
പാ​ല​ക്കാ​ട് : പീ​പ്പി​ൾ​സ് സ​ർ​വ്വീ​സ് സൊ​സൈ​റ്റിയുടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കാ​ന്ത​റ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ്വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ പീ​പ്പി​ൾ​സ് സ​ർ​വ്വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി അ​ധ്യ​ക്ഷ​നാ​യി.
സെ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള മി​ക​ച്ച വ​നി​താ സം​രം​ഭ​ക​രാ​യ അ​ജി സാ​ബു, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രെ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.
ജി​ല്ലാ വി​മ​ൻ​സ് ഫെ​ഡ് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി മ​ത്താ​യി ച​ട​ങ്ങി​ൽ ആ​ശം​സ​യ​ർ​പ്പി​ച്ചു. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​നു​ശേ​ഷം കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ തീ​മാ​റ്റി​ക് മാ​നേ​ജ​ർ ഡോ.​വി.​ആ​ർ ഹ​രി​ദാ​സ് ചൂ​സ് ടു ​ച​ല​ഞ്ച് എ​ന്ന അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക്ലാ​സ് ന​യി​ച്ചു. പീ​പ്പി​ൾ​സ് സ​ർ​വ്വീ​സ് സൊ​സൈ​റ്റി അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​സെ​ബി​ൻ ഉ​റു​കു​ഴി​യി​ൽ, ജെ​ൻ​ഡ​ർ കോ​ർ​ഡി​നേ​റ്റ​ർ ലാ​ല​പ്പ​ൻ.​പി.​ജെ., ജി​ല്ലാ വി​മ​ൻ​സ് ഫെ​ഡ് സെ​ക്ര​ട്ട​റി ഷൈ​നി വി​നോ​ദ് നേ​തൃ​ത്വം ന​ൽ​കി.