പെ​ണ്‍​കു​ഞ്ഞിനു ജന്മം ​ന​ൽ​കി​യ ആ​ദി​വാ​സി​വീ​ട്ട​മ്മ​യ്ക്കു ആ​ദ​രം
Tuesday, March 9, 2021 12:16 AM IST
അ​ഗ​ളി: പെ​ണ്‍​കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി​യ ആ​ദി​വാ​സി വീ​ട്ട​മ്മ​യെ വ​നി​താ​ദി​ന​ത്തി​ൽ ഡി ​വൈ എ​ഫ് ഐ ​കോ​ട്ട​ത്ത​റ മേ​ഖ​ല ക​മ്മ​റ്റി പൊ​ന്നാ​ട​യ​ണി​യി​ച്ചും സ​മ്മാ​ന​കി​റ്റു​ക​ൾ ന​ൽ​കി​യും ആ​ദ​രി​ച്ചു. അ​ഗ​ളി പാ​ക്കു​ളം ഒ​സ​ത്തി​യൂ​ർ ഉൗ​രി​ലെ സ​ര​സ്വ​തി​യെ​യാ​ണ് ആ​ദ​ര​ിച്ചത്.
കോ​ട്ട​ത്ത​റ ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച​യി​രു​ന്നു സ​ര​സ്വ​തി പെ​ണ്‍​കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി​യ​ത്. അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് പ്ര​വ​ത്ത​ക​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ള​റി​യി​ച്ച​ത് .ക​ർ​ഷ​ക​സം​ഘം പ്ര​തി​നി​ധി ജി. ​ജ​യ​പ്ര​കാ​ശ് അ​മ്മ​യെ പൊ​ന്നാ​ട​യ​ണി​യി​ച് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു. പു​തൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ് കു​ട്ടി​ക്ക് ബേ​ബി കി​റ്റ് സ​മ്മാ​നി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ഫൈ​സ​ൽ കെ. ​കെ., പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ എം. ​സെ​ഡ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​ങ് സൂ​പ്ര​ണ്ടു​മാ​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യു​വ​ക്ഷേ​ത്ര കോ​ളജി​ൽ വനിതാ ദിനാചരണം

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ വു​മ​ണ്‍ സെ​ല്ലും പി.​ജി. കൊ​മേ​ഴ്സ് വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​ത്തി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വു​മ​ണ്‍​സ് ഡേ ​ആ​ഘോ​ഷം സൈ​ക്കോ​ള​ജി വി​ഭാ​ഗം അ​ക്കാ​ദ​മി​ക്ക് കോ​ഡി​നേ​റ്റ​ർ റ​വ.​ഡോ.​ജി​മ്മി അ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
റ​വ.​ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്രി​ൻ​സി​പ്പാ​ൾ അ​ഡ്വ.​ഡോ.​ടോ​മി ആ​ൻ​റ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ.​ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ, കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​മെ​റ്റി​ൽ​ഡ ഡാ​നി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​വി​ധ മ​ൽ​സ​ര വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ​മ്മാ​നം ന​ല്കി.
ത്രൈ​വി​ങ്ങ് ഇ​ൻ​ടു ഫ്ല​റി​ഷി​ങ്ങ് അ​ഡ​ൽ​റ്റ്ഹു​ഡ് എ​ന്ന വി​ഷ​യ​ത്തി​ൽ റ​വ.​ഡോ.​ജി​മ്മി അ​ക്കാ​ട്ട് സെ​മി​നാ​ർ ന​ട​ത്തി.​അ​സി.​പ്രൊ​ഫ. രേ​ഷ്മ.​യു സ്വാ​ഗ​ത​വും വി​ദ്യാ​ർ​ത്ഥി​നി സാ​ന്ദ്ര.​കെ ന​ന്ദി​യും പ​റ​ഞ്ഞു.