ഡ്രൈ​വ​ർ​മാ​രി​ല്ലാ​ത്ത ആ​ശ​ങ്ക​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഫ​യ​ർ സ്റ്റേ​ഷ​ൻ
Tuesday, March 9, 2021 12:16 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും തീ​പി​ടു​ത്ത​ങ്ങ​ൾ വ​ർ​ധിച്ചു വ​രു​ന്പോ​ൾ എ​ല്ലാ​യി​ട​ത്തും ഓ​ടി​യെ​ത്തേ​ണ്ട മ​ണ്ണാ​ർ​ക്കാ​ട്ടെ വ​ട്ട​ന്പ​ലം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ ആ​വ​ശ്യ​ത്തി​ന് ഡ്രൈ​വ​ർ​മാ​ർ ഇ​ല്ലാ​ത്ത​തിൽ ക​ടു​ത്ത ആ​ശ​ങ്ക. ഏ​ഴ് ഡ്രൈ​വ​ർ​മാ​രു​ടെ ത​സ്തി​ക​യാ​ണ് മ​ണ്ണാ​ർ​ക്കാ​ടു​ള്ള​ത്. എ​ന്നാ​ൽ നി​ല​വി​ൽ ര​ണ്ട് പേ​ർ മാ​ത്ര​മേ ഇ​വി​ടെ​യു​ള്ളൂ എ​ന്ന​താ​ണ് സ്ഥി​തി. ഇ​തി​ൽ ത​ന്നെ ഒ​രാ​ൾ അ​വ​ധി​യാ​കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ഡ്രൈ​വ​റു​ടെ സേ​വ​നം മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്നു. ര​ണ്ട് ഫ​യ​ർ എ​ൻ​ജി​നും ആം​ബു​ല​ൻ​സു​മ​ട​ക്കം അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​പ്പ​ടി​യി​ൽ തീ ​പി​ടി​ച്ച​പ്പോ​ൾ ഒ​രു ഡ്രൈ​വ​റാ​ണ് ര​ണ്ടും മൂ​ന്നും പ്രാ​വ​ശ്യ​മാ​യി ഫ​യ​ർ എ​ൻ​ജി​നു​ക​ൾ ഇ​വി​ടെ​ക്കെ​ത്തി​ച്ച​ത്. പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും മി​ക​ച്ച രീ​തി​യി​ൽ സേ​വ​നം ന​ട​ത്തു​ന്ന മ​ണ്ണാ​ർ​ക്കാ​ട്ടെ ഫ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പോ​ലും സ​മ​യ​ത്തി​ന് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ എ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്.​ ഒ​രേ സ​മ​യം ഒ​ന്നി​ൽ​ക്കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഓ​ടി​യെ​ത്താ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു വ​ലി​യ പ്ര​തി​സ​ന്ധി. വ​ലി​യൊ​രു സ്ഥ​ല​പ​രി​ധി​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ഫ​യ​ർ സ്റ്റേ​ഷ​നു​ള്ള​ത്.​വ​ട്ട​ന്പ​ലം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് ഡ്രൈ​വ​ർ​മാ​രെ അ​ടു​ത്തി​ടെ കോ​ങ്ങാ​ട്,വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്.​വ​ണ്ടി ഓ​ടി​ക്കാ​ൻ അ​റി​യു​ന്ന മ​റ്റു ഫ​യ​ർ​മാ​ൻ മാ​രു​ണ്ടെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക​മാ​യി ഡ്രൈ​വ​ർ പോ​സ്റ്റി​ലു​ള്ള​വ​ര​ല്ലാ​തെ ഫ​യ​ർ എ​ൻ​ജി​ൻ ഓ​ടി​ക്ക​രു​തെ​ന്നാ​ണ് ച​ട്ടം.