മ​ല​ഞ്ച​ര​ക്കു വി​പ​ണി​യി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ലക്കുറ​വ്
Tuesday, March 9, 2021 12:16 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ല്പി​ച്ച് മ​ല​ഞ്ച​ര​ക്ക് വി​പ​ണി​യി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കു​റ​വ്. ഉ​ണ​ക്ക മ​ഞ്ഞ​ൾ, ചു​ക്ക്, ഉ​ണ​ക്ക ക​പ്പ തു​ട​ങ്ങി​യ​വ​ക്കെ​ല്ലാം വി​ല കു​റ​വാ​ണ്.
ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​ദി​വ​സ​ങ്ങ​ളി​ൽ കി​ലോ​യ്ക്ക് 130ൽ ​അ​ധി​കം രൂ​പ​യു​ണ്ടാ​യി​രു​ന്ന ഉ​ണ​ക്ക മ​ഞ്ഞ​ളി​ന് ഇ​പ്പോ​ൾ 110 രൂ​പ​യാ​ണ് ഉ​യ​ർ​ന്ന വി​ല. ചു​ക്ക് വി​ല കൂ​പ്പു​കു​ത്തി​യ നി​ല​യി​ലാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം കി​ലോ​ക്ക് 300 രൂ​പാ വ​രെ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 180 രൂ​പ​യാ​യി കു​റ​ഞ്ഞു. ക​ശു​വ​ണ്ടി വി​ല 100 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ വി​ല കു​റ​വാ​ണി​ത്.

ഉ​ത്പാ​ദ​നം കൂ​ടി​യ ഉ​ണ​ക്ക ക​പ്പ ഇ​പ്പോ​ൾ ആ​ർ​ക്കും വേ​ണ്ടാ​ത്ത സ്ഥി​തി​യി​ലെ​ത്തി. കി​ലോ​ക്ക് 50 രൂ​പ​യാ​യി​രു​ന്ന​ത് 30 രൂ​പ​യാ​യി വി​ല ഇ​ടി​ഞ്ഞു.

ഉ​ണ​ക്ക ക​പ്പ വാ​ങ്ങി സൂ​ക്ഷി​ക്കാ​ൻ ത​ന്നെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് താ​ല്പ​ര്യ​മി​ല്ല. പ​ല ക​ട​ക​ളി​ലും ഉ​ന്ന​ക്ക​ക​പ്പ വാ​ങ്ങു​ന്നി​ല്ല. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും വീ​ട്ടി​ൽ ഒ​തു​ങ്ങേ​ണ്ടി വ​ന്ന​പ്പോ​ൾ പ​ല​രും ക​പ്പ കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞു.

ഇ​തും ഉ​ത്പാ​ദ​നം കൂ​ടാ​ൻ കാ​ര​ണ​മാ​യ​താ​യി വ​ട​ക്ക​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ലെ പ്ര​മു​ഖ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യാ​യ കെ.​ജി.​എ​ൽ​ദോ പ​റ​ഞ്ഞു. കു​രു​മു​ള​ക് വി​ല ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​ഉ​ല്പാ​ദ​ന കു​റ​വു​ള്ള​തി​നാ​ലാ​ണി​ത്. കി​ലോ​യ്ക്ക് 330 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. എ​ന്നാ​ൽ വി​പ​ണി മൂ​ല്യ​മു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ലെ മു​ള​കി​ന് വി​ല കൂ​ടു​ത​ലു​ണ്ട്. കൊ​ട്ട​ട​ക്ക​യു​ടെ വി​ല മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. കി​ലോ​ക്ക് 320 രൂ​പ മു​ത​ൽ 350 രൂ​പ വ​രെ ഇ​പ്പോ​ൾ വി​ല​യു​ണ്ട്.