വീട്ടാന്പാറ സെന്‍റ് ജോസഫ്സ് സ്കൂളിനു അം​ഗീ​കാ​രമായി
Tuesday, March 9, 2021 12:16 AM IST
ഒ​റ്റ​പ്പാ​ലം: ഉ​യ​ർ​ന്ന നി​ല​വാ​ര​വും, രാ​ജ്യ സ്നേ​ഹി​ക​ളു​മാ​യ വി​ദ്യാ​ർ​ത്ഥി​ക​ളാ​യി​രി​ക്ക​ണം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ നി​ന്നും പ​ഠ​നം ക​ഴി​ഞ്ഞ് പു​റ​ത്ത് വ​രേ​ണ്ട​തെ​ന്ന് ഒ​റ്റ​പ്പാ​ലം സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ച​ർ​ച്ച് വി​കാ​രി ഫാ: ജെ​യിം​സ് ച​ക്യ​ത്ത്.
ഒ​റ്റ​പ്പാ​ലം വീ​ട്ടാ​ന്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ഉ​ത്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
​സ​ർ​ക്കാ​ർ അം​ഗീ​കാ​ര ഉ​ത്ത​ര​വ് റി​ട്ട. ജി​ല്ലാ​ജ​യി​ൽ സൂ​പ്ര​ണ്ടും, വൈ.​എം.​സി.​എ. പാ​ല​ക്കാ​ട് സ​ബ് റീ​ജിയ​ൻ ചെ​യ​ർ​മാ​നു​മാ​യ എ.​ജെ. മാ​ത്യു സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ ​മ​രി​യ​യ്ക്ക് കൈ​മാ​റി.
ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ വി​വി​ധ മ​ൽ​സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​നം സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മെ​ർ​ലി​ൻ വി​ത​ര​ണം ചെ​യ്തു.​പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് പി.​അ​നി​ൽ ക​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.