കാ​രു​ണ്യ വി​പ്ല​വം: ബ​ക്ക​റ്റി​ലൂ​ടെ സ​മാ​ഹ​രി​ച്ച​തു 28 ല​ക്ഷം
Tuesday, March 9, 2021 12:16 AM IST
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ മ​ല​യ​ടി​വാ​ര​ത്തെ ചെ​റു​ഗ്രാ​മ​ങ്ങ​ളി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ബ​ക്ക​റ്റു​ക​ളു​മാ​യെ​ത്തി​യ ദ​യ പ്ര​വ​ർ​ത്ത​ക​രെ നാ​ട്ടു​കാ​ർ വ​ര​വേ​റ്റ​തു പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ളു​മാ​യി. സ​മാ​ഹ​രി​ച്ച​ത് 28 ല​ക്ഷം രൂ​പ. മ​ല​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ൽ ആ​റു​മ​ണി​ക്കൂ​ർ നീ​ണ്ട കാ​രു​ണ്യ വി​പ്ല​വ​ത്തി​ൽ ആ​കെ സ​മാ​ഹ​രി​ച്ച​ത് 28 ല​ക്ഷ​ത്തി​പ​തി​നെ​ട്ടാ​യി​രം രൂ​പ. ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഏ​ഴാ​മ​ത് കാ​രു​ണ്യ വി​പ്ല​വ​മാ​യി​രു​ന്നു മ​ല​ന്പു​ഴ​യി​ൽ ന​ട​ന്ന​ത്. മ​ല​ന്പു​ഴ പു​ഴ​യ്ക്ക​ൽ വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശ് എ​ന്ന കു​ട്ട​ന്‍റെ ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ ചി​കി​ത്സ​യ്ക്കു​ള്ള ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് മ​ല​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യും മ​ല​ന്പു​ഴ ചി​കി​ത്സാ സ​ഹാ​യ നി​ധി​യും സം​യു​ക്ത​മാ​യി ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ ജ​ന​കീ​യ ബ​ക്ക​റ്റ് വി​പ്ല​വം ന​ട​ത്തി​യ​ത്. മാ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.​ബി.​ര​മേ​ശ് ആ​ണ് ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.