മീ​ങ്ക​ര ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​ത്ത​നെ കു​റ​ഞ്ഞു
Monday, March 8, 2021 12:34 AM IST
കൊ​ല്ല​ങ്കോ​ട്: അ​ഞ്ച് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്കു കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന മീ​ങ്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി ജ​ല​സം​ഭ​ര​ണി​യി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ കു​റ​ഞ്ഞ​തി​ൽ ആ​ശ​ങ്ക.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ അ​ണ​ക്കെ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ പ​കു​തി​യോ​ളം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വെ​ള്ള​മു​ള്ള​ത്. അ​ടി​യ​ന്ത​ര​മാ​യി ക​ന്പാ​ല​ത്ത​റ ഏ​രി​യി​ൽ​നി​ന്നും മീ​ങ്ക​ര​യി​ലേ​ക്ക് ജ​ല​വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ജ​നാ​വ​ശ്യം.

മു​ൻ​പ് പ​ന്പി​ങ്ങ് സ്റ്റേ​ഷ​നി​ലു​ള്ള​മോ​ട്ടോ​ർ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​ത​നു​സ​രി​ച്ചു​താ​ഴ്ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ ര​ണ്ടു കൊ​ല്ല​ങ്ങ​ൾ മു​ന്പ് അ​ര​ക്കോ​ടി​യി​ല​ധി​കം ചെ​ല​വ​ഴി​ച്ച് ഫി​ൽ​ട്ട​ർ പ്ലാ​ന്‍റ് ന​വീ​ക​രി​ച്ചി​രു​ന്നു. കു​ടി​വെ​ള്ളം മ​ലി​ന​മാ​ണെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഫി​ൽ​റ്റ​ർ പ്ലാ​ന്‍റ് ന​വീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച മോ​ട്ടോ​ർ താ​ഴ്ത്തി​യി​റ​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത് .മീ​ങ്ക​ര ജ​ല​സം​ഭ​ര​ണി നി​ർ​മ്മി​ച്ച ശേ​ഷം ഇ​തു​വ​രേ​യും ച​ളി വാ​ര​ൽ ന​ട​ത്താ​തി​നാ​ൽ ജ​ല​സം​ഭ​ര​ണം പൂ​ർ​ണ്ണ തോ​തി​ൽ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

മു​ത​ല​മ​ട ,കൊ​ല്ല​ങ്കോ​ട്,വ​ട​വ​ന്നൂ​ർ, പ​ല്ല​ശ്ശേ​ന ,മ​റ്റും എ​ല​വ ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ഭാ​ഗി​ക​മാ​യും ജ​ല​വി​ത​ര​ണം മീ​ങ്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നു​മാ​ണ് ന​ട​ത്തു​ന്ന​ത്. മാ​ർ​ച്ച്, ഏ​പ്രി​ൽ ,മേ​യ് മാ​സ​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള കു​ടി​വെ​ള്ള​ത്തി​ന്‍റെ പ​കു​തി പോ​ലും ജ​ല​സം​ഭ​ര​ണി​യി​ലി​ല്ല. ഇ​പ്പോ​ഴു​ള്ള നി​ല തു​ട​ർ​ന്നാ​ൽ ര​ണ്ടാ​ഴ്ച​ക്ക​കം ജ​ല​വി​ത​ര​ണ​ത്തി​നു ക്ര​മീ​ക​ര​ണം വേ​ണ്ടി​വ​രും .2018ലു​ണ്ടാ​യ​തി​ന് സ​മാ​ന​മാ​യി ഇ​പ്പോ​ൾ ചൂ​ട് കൂ​ട്ടി​യി​ട്ടു​മു​ണ്ട്. ഇ​ത് നി​ല​വി​ലു​ള്ള ജ​ല​നി​ര​പ്പ് കു​റ​യാ​നും കാ​ര​ണ​മാ​വു​മെ​ന്ന​തും ജ​ല​ക്ഷാ​മം ഉ​ണ്ടാ​വു​മെ​ന്ന ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​മ​ണ്ട്.