അ​ണി​ക്കോ​ട്ടി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ് പൊ​ട്ടി; കുടിവെള്ളം മുടങ്ങി
Monday, March 8, 2021 12:32 AM IST
ചി​റ്റൂ​ർ: അ​ണി​ക്കോ​ട്ടി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി​യ​തി​നാ​ൽ അ​ന്പാ​ട്ടു പാ​ള​യം ഭാ​ഗ​ത്തേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്.
ഇ​ന്ന​ലെ രാവിലെ മു​ത​ൽ ത​ന്നെ പു​ന​ർ​നി​ർ​മ്മാ​ണ ജോ​ലി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ള്ള​താ​യി അ​സി.​എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
അ​ണി​ക്കോ​ട് മു​ത​ൽ പു​ഴ​യ​പാ​ലം​വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​താ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു. കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ദു​ർ​ബ​ല​മാ​യ പൈ​പ്പു​ക​ളും ജോ​യി​ന്‍റു​ക​ളു​മാ​ണ് പൊ​ട്ടു​ന്ന​ത്.
അ​ടി​യ​ന്ത​ര​മാ​യി പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച് ന​വീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​തും ജ​ന​കീ​യാ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ പ​തി​വി​ലും നേ​ര​ത്തെ വീ​ട്ടു കി​ണ​റു​ക​ളും മ​റ്റും ജ​ല​സം​ഭ​ര​ണി​ക​ളും വ​റ്റി​ത്തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ണ​ക്ക​ഷ​നു​ക​ളാ​ണ് പൊ​തു​ജ​ന​ത്തി​ന് ഏ​റെ സൗ​ക​ര്യ​മാ​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ,മെ​യ് മാ​സ​ങ്ങ​ളി​ലാ​ണ് ജ​ല​സം​ഭ​ര​ണി​ക​ൾ വ​ര​ണ്ടു തു​ട​ങ്ങു​ന്ന​ത്. ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴ്ന്നു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
കു​ഴ​ൽ കി​ണ​റു​ക​ളി​ലെ ജ​ലം ഗ​ണ്യ​മാ​യി താ​ഴ്ന്നു വ​രി​ക​യാ​ണ്. കു​ടി​വെ​ള്ള​ത്തി​നാ​യി വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​ത​ക​ളാ​ണ് നാ​ട്ടു​കാ​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ക​യാ​ണ്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ത​ക​ർ​ച്ച ഭീ​ഷ​ണി​യി​ലു​ള്ള പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന​തും ജ​ന​കീ​യ ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.