മം​ഗ​ലംഡാ​മി​ലെ ക​ർ​ഷ​ക സദസ്സിൽ പ്രതിഷേധം ഇരന്പി
Monday, March 8, 2021 12:32 AM IST
മം​ഗ​ലം​ഡാം: വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി ,അ​യി​ലൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ക്ഷേ​ധി​ക്കു​ന്ന ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ മം​ഗ​ലം​ഡാ​മി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​ദ​സ് നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്ത വ​ലി​യ സം​ഗ​മ​മാ​യി മാ​റി.
വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള ഒ​ട്ടേ​റെ ക​ർ​ഷ​ക​രാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് മം​ഗ​ലം​ഡാം ടൗ​ണി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ജീ​വി​ത​വ​ഴി അ​ട​ക്കു​ന്ന നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​ത്. കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ നി​യ​മ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ക​ർ​ഷ​ക​ര​ക്ഷ​ക​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക​ൾ നി​ല​നി​ല്പി​നാ​യു​ള്ള ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ്യ​ത്ത് ഭ​ക്ഷ്യ​ക്ഷാ​മം കൊ​ടു​ന്പി​രി കൊ​ണ്ട​പ്പോ​ൾ കൃ​ഷി ചെ​യ്യാ​ത്ത​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​ന്ന വി​ധ​മു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി. അ​ത്ത​ര​ത്തി​ൽ മ​നു​ഷ്യ​ന്‍റെ നി​ല​നി​ല്പി​നാ​യി കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടും മ​ല​ന്പ​നി​യോ​ടും പ​ട​വെ​ട്ടി ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി വി​ശ​പ്പ​ക​റ്റി​യ ക​ർ​ഷ​ക​രെ പി​ന്നീ​ട് ക​യേ​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ച്ച് അ​പ​മാ​നി​ക്കു​ന്ന​ത് ഇ​നി​യും ക​ർ​ഷ​ക​ർ സ​ഹി​ക്കി​ല്ല.​ ജീ​വി​ക്കാ​നും ജീ​വ​നോ​പാ​ധി ക​ണ്ടെ​ത്താ​നും ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന അ​വ​കാ​ശം മാ​ത്ര​മാ​ണ് ചോ​ദി​ക്കു​ന്ന​തെ​ന്നും ഇ​തും നി​ക്ഷേ​ധി​ക്കു​ന്ന സ്ഥി​തി വ​ന്നാ​ൽ ക​ർ​ഷ​ക​രും സം​ഘ​ടി​ക്കു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് പ്ര​തി​ഷേ​ധ സ​ദ​സു​ക​ളി​ലെ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മെ​ന്നും അ​ല​ക്സ് ഒ​ഴു​ക​യി​ൽ പ​റ​ഞ്ഞു.
ജി​ല്ലാ ക​ർ​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി​യും കി​ഫ​യും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​ക്ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്.​ഫാ.​സ​ജി വ​ട്ടു​കു​ളം ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പ​രി​യം​കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.