മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യ​ൽ; മ​ണ​ൽ കു​ന്നു​ക​ൾ ഉ​യ​രു​ന്നു
Sunday, March 7, 2021 12:23 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നും മ​ണ്ണ് നീ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ​ൽ നി​ക്ഷേ​പം കു​ന്നു​കൂ​ടി തു​ട​ങ്ങി. ഗോ​ൾ​ഡ​ൻ മ​ണ​ൽ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന മു​ന്തി​യ ഇ​നം മ​ണ​ലാ​ണ് ഇ​വി​ടെ നി​ന്നും ല​ഭി​ക്കു​ന്ന​ത്. പൊ​ൻ​ക​ണ്ടം റോ​ഡി​ന​ടു​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ലാ​ന്‍റ് വ​ഴി​യാ​ണ് മ​ണ്ണി​ൽ നി​ന്നും മ​ണ​ൽ വേ​ർ​തി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ പ്ലാ​ന്‍റ് കൂ​ടി സ്ഥാ​പി​ച്ച് ഫു​ൾ റ​ണ്ണി​ൽ എ​ത്തു​ന്ന​തോ​ടെ മ​ണ​ൽ നീ​ക്ക​വും വ​ർ​ധി​ക്കും. മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന ര​ണ്ടാം പു​ഴ ഭാ​ഗ​ത്ത് നി​ന്നും മ​ണ​ൽ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തോ​ടെ പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രാ​ർ ക​ന്പ​നി​യു​ടെ വി​ല​യി​രു​ത്ത​ൽ.
ഡാ​മി​ലേ​ക്കു​ള്ള പ്ര​ധാ​ന നീ​രൊ​ഴു​ക്ക് ര​ണ്ടാം പു​ഴ വ​ഴി​യാ​ണ്. ഇ​തി​നാ​ലാ​ണ് ഇ​വി​ടെ വ​ലി​യ തോ​തി​ലു​ള്ള മ​ണ​ൽ ശേ​ഖ​ര​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ചൂ​രു​പ്പാ​റ ഭാ​ഗ​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള മ​ണ​ൽ​തി​ട്ടു​ക​ളു​ണ്ട്.

2007, 2018, 2019 വ​ർ​ഷ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​പ്പോ​ൾ ഈ ​ഭാ​ഗ​ത്തു കൂ​ടി​യാ​ണ് മ​ല​വെ​ള്ളം ഡാ​മി​ലെ​ത്തി​യ​ത്. അ​തി​നു മു​ന്പു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലും വെ​ള്ള​പാ​ച്ചി​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 1956ൽ ​ഡാം ക​മ്മീ​ഷ​ൻ ചെ​യ്ത​തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഡാ​മി​ൽ അ​ടി​ഞ്ഞു​കൂ​ടി നി​ക​ന്ന മ​ണ്ണ് നീ​ക്ക​ൽ ന​ട​ക്കു​ന്ന​ത്.