സ്ഫോട​ക വ​സ്തു ക​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി
Sunday, March 7, 2021 12:23 AM IST
ചി​റ്റൂ​ർ : ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. തി​രു​പ്പൂ​ർ,അ​ണ്ണാ​ന​ഗ​ർ കെ.​വ​ടി​വേ​ലു (38) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ക​ഴി​ഞ്ഞ 3ന് ​ഉ​ച്ച​യ്ക്ക് 2 മ​ണി​യോ​ടെ കാ​റി​ൽ ക​ട​ത്തി​യ സ്ഫോ​ട​ക വ​സ്തു​ക്കു​ളു​മാ​യി പ​ഴ​ണി​യാ​ർ പാ​ള​യ​ത്തു നി​ന്നും ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി എം.​ഷേ​ക് ഇ​മാ​മു​ദീ​നെ കൊ​ഴി​ഞ്ഞാ​ന്പാ​റ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഈ ​വാ​ഹ​നം കൈ​മാ​റി വാ​ങ്ങാ​നെ​ത്തി​യ ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി എ​സ്.​ശ​ര​വ​ണ​നെ​യും അ​ന്നു രാ​ത്രി​ത​ന്നെ കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ വ​ച്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ന​ൽ​കു​ന്ന​ത് വ​ടി​വേ​ലു ആ​ണെ​ന്നു മ​ന​സ്‌​സി​ലാ​യ​ത്. തു​ട​ർ​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ആ​വ​ശ്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് ഫോ​ണി​ൽ വി​ളി​ച്ച് വ​ടി​വേ​ലു​വി​നെ ത​ന്ത്ര​പൂ​ർ​വം കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ വ​രു​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സി​ഐ പി.​അ​ജി​ത്ത്കു​മാ​ർ, എ​സ്ഐ പി.​ജെ.​രാ​ജേ​ഷ്, ജൂ​നി​യ​ർ എ​സ്ഐ എ.​എം യാ​സി​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ.​റ​ഹ്മാ​ൻ, പി.​രാ​ജേ​ന്ദ്ര​ൻ, ആ​ർ.​ഗു​രു​വാ​യൂ​ര​പ്പ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.