നാ​ട്ട​ര​ങ്ങ് സ​ഹ​വാ​സ ക്യാ​ന്പ് സ​മാ​പി​ച്ചു
Sunday, March 7, 2021 12:23 AM IST
അ​ഗ​ളി :പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച നാ​ട്ട​ര​ങ്ങ് സ​ഹ​വാ​സ ക്യാ​ന്പ് സ​മാ​പി​ച്ചു. തീ​ര​ദേ​ശ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ശാ​ക്തീ​ക​ണ​വും പ്ര​തി​ഭാ​പോ​ഷ​ണ​വും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ഞ്ച​ദി​ന ക്യാ​ന്പാ​ണ് നാ​ട്ട​ര​ങ്ങ്.

അ​തി​ജീ​വ​ന​കാ​ല​ത്തെ ആ​ഹ്ലാ​ദ​ക്കൂ​ട്ടം എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​സ്തു​ത ക്യാ​ന്പ് ഗാ​യി​ക ന​ഞ്ചി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ട​ക ആ​ച​ര്യ​ൻ കെ​പി​എ​സ് പ​യ്യ​ന​ടം നാ​ട​ക ക​ള​രി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൊ​റോ​ണ പ്ര​തി​രോ​ധം ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഷോ​ർ​ട്ട്ഫി​ലിം ചി​ത്രീ​ക​ര​ണ​വും ന​ട​ന്നു. അ​ഗ​ളി എ​എ​സ്പി പ​ഥം സിം​ഗ് കു​ട്ടി​ക​ളു​മാ​യി സം​വാ​ദി​ച്ചു.

അ​ട്ട​പ്പാ​ടി​യി​ലെ പ്ര​വ​ർ​ത്ത​ക​രാ​യ സു​രേ​ന്ദ്ര​ൻ, മാ​സ്റ്റ​ർ സാ​ജ​ൻ ക​യ്യേ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ഥ പ​റ​ച്ചി​ൽ പ​രി​പാ​ടി കൃ​ഷ്ണ​ദാ​സ് മാ​ഷ് ന​യി​ച്ചു. മു​പ്പ​ത് വി​ദ്യാ​ർ​ത്ഥി​ക​ളും വി​ദ്യാ​ഭ്യാ​സ വാ​ള​ണ്ടി​യ​ർ​മാ​രും നാ​ട്ട​ര​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ട്രെ​യി​ന​ർ​മാ​രാ​യ ഭ​ക്ത​ഗി​രീ​ഷ്, കെ.​ടി ഹ​രി സെ​ന്തി​ൽ, ക​രീം പ​ടു​കു​ണ്ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.