വീഴ്മലയിലെ അകിൽ മോഷണം: അന്വേഷണം ഊർജിതമാക്കി
Thursday, March 4, 2021 11:52 PM IST
വ​ട​ക്ക​ഞ്ചേ​രി: വീ​ഴ്മ​ല​യി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ അ​കി​ൽ മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ണ​ക്ക​പ്പാ​റ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ സി​ബി​ൽ പ​റ​ഞ്ഞു.​വീ​ഴ് മ​ല​യു​ടെ കോ​ഴി​പ്പാ​ടം ഭാ​ഗ​ത്തു​നി​ന്നാ​ണ് കൂ​ടു​ത​ൽ മ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്.
കാ​ത​ൽ കു​റ​ഞ്ഞ 25 മ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ സ്ഥ​ല പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള​ള​ത്.​മ​രം​മു​റി​ച്ച് ക​ട​ത്തി​യ​തി​നു പി​ന്നി​ൽ വ​ന​പാ​ല​ക​രു​ടെ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും അ​ന്വേ​ക്ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് അ​കി​ൽ മ​ര​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള വീ​ഴ്മ​ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ മോ​ഷ​ണം ന​ട​ക്കു​ന്ന​ത്.
അ​തേ സ​മ​യം, ഏ​താ​നും ചി​ല വ​ന​പാ​ല​ക​രു​ടെ കൂ​ടി ഒ​ത്താ​ശ​യോ​ടെ​യാ​ണ് അ​കി​ൽ മോ​ഷ​ണം ന​ട​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.​ഇ​ത്ര​യും മ​രം മു​റി​ച്ച് ക​ട​ത്താ​ൻ വ​ന​പാ​ല​ക​രു​ടെ കൂ​ടി പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ ക​ഴി​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​
ഇ​തി​നാ​ലാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ ഏ​തെ​ങ്കി​ലും വ​ന​പാ​ല​ക​ർ​ക്കും പ​ങ്കു​ണ്ടോ എ​ന്ന അ​ന്വേ​ക്ഷ​ണ​വും ഒ​പ്പം ന​ട​ക്കു​ന്ന​ത്. വ​നം വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ളി​ൽ​പ്പെ​ടാ​ത്ത കാ​ത​ലു​ള്ള കൂ​ടു​ത​ൽ ത​ടി​ക​ൾ ക​ള​വു​പോ​യി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.​
മം​ഗ​ലം ഡാ​മി​ന്‍റെ ചി​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി ത​ടി​ക​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്ത് കൊ​ടു​ക്കു​ന്ന​താ​യും പ​രാ​തി​ക​ളു​ണ്ട്.