മേ​ള​യു​ടെ ച​രി​ത്രം പ​റ​ഞ്ഞ പാ​വ​ക്കൂ​ത്ത്
Thursday, March 4, 2021 11:51 PM IST
പാ​ല​ക്കാ​ട്: പാ​വ​നാ​ട​ക​ത്തി​ലെ ല​ങ്കാ​ല​ക്ഷ്മി​യു​ടെ മാ​തൃ​ക​യി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഐ.​എ​ഫ്.​എ​ഫ്.​കെ. ലോ​ഗോ​യു​ടെ ച​രി​ത്ര​സ്മ​ര​ണ​യു​ണ​ർ​ത്തി​യ തോ​ൽ​പ്പാ​വ​ക്കൂ​ത്ത് ന​വ്യാ​നു​ഭ​വ​മാ​യി. പ​ത്മ​ശ്രീ രാ​മ​ച​ന്ദ്ര​പു​ല​വ​രും സം​ഘ​വു​മാ​ണ് തോ​ൽ​പ്പാ​വ​ക്കൂ​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്.
നി​ഴ​ലും വെ​ളി​ച്ച​വും കൊ​ണ്ടു​ള്ള ദൃ​ശ്യ​ക​ല​യു​ടെ രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പാ​വ​ക്കൂ​ത്തി​ൽ ബ്ര​ഹ്മാ​വി​ന്‍റെ ശാ​പ​മേ​റ്റ് ല​ങ്ക​യു​ടെ കാ​വ​ൽ​ക്കാ​രി​യാ​കേ​ണ്ടി വ​ന്ന ല​ങ്കാ​ല​ക്ഷ്മി​ക്ക് ഹ​നു​മാ​ൻ ശാ​പ​മോ​ക്ഷം ന​ൽ​കു​ന്ന രം​ഗ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ശാ​പ​മോ​ക്ഷം ല​ഭി​ച്ച ല​ങ്കാ ല​ക്ഷ്മി ആ​കാ​ശ​ത്തേ​ക്ക് കൈ​ക​ൾ ഉ​യ​ർ​ത്തു​ന്ന ദൃ​ശ്യ​മാ​ണ് ഐ.​എ​ഫ്.​എ​ഫ്.​കെ. ലോ​ഗോ​യി​ൽ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന​ത് .
1988 ൽ ​ഇ​ന്ത്യ​ൻ പ​നോ​ര​മ​യ്ക്കു​വേ​ണ്ടി സി​നി​മ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​രൂ​പം ഉ​ണ്ടാ​ക്കാ​ൻ ജി. ​അ​ര​വി​ന്ദ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ല​ങ്കാ​ല​ക്ഷ്മി​യി​ൽ എ​ത്തി​യ​ത്. രാ​മ​ച​ന്ദ്ര​പു​ല​വ​രു​ടെ പി​താ​വ് കൃ​ഷ്ണ​ൻ​കു​ട്ടി പു​ല​വ​ർ ആ​ണ് ദൃ​ശ്യ​ഭം​ഗി​യും സ​ന്ദ​ർ​ഭ​സാ​ധ്യ​ത​യു​മു​ള്ള ല​ങ്കാ​ല​ക്ഷ്മി​യു​ടെ രൂ​പം അ​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത​ത് . മൂ​ന്നാം​പ​തി​പ്പു മു​ത​ലാ​ണ് ഈ ​ലോ​ഗോ കേ​ര​ളാ രാ​ജ്യാ​ന്ത​ര​ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഭാ​ഗ​മാ​യ​ത് .
പ​ത്മ​ശ്രീ നേ​ടി​യ രാ​മ​ച​ന്ദ്ര​പു​ല​വ​രെ ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ആ​ദ​രി​ച്ചു . ചെ​യ​ർ​മാ​ൻ ക​മ​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന​പോ​ൾ, സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്ര​ൻ , സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​ആ​ർ.​അ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.