ഞായറാഴ്ചകളിൽ ബസ് സർവീസ് ഇല്ലെന്ന് പരാതി
Thursday, March 4, 2021 11:51 PM IST
വ​ട​ക്ക​ഞ്ചേ​രി: ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ല റൂ​ട്ടു​ക​ളി​ലേ​ക്കും ബ​സ് സ​ർ​വീ​സ് ഇ​ല്ലെ​ന്ന് പ​രാ​തി. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളും കെ ​എ​സ് ആ​ർ ടി ​സി ബ​സു​ക​ളും നി​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു വ​ന്നി​ട്ടും ബ​സു​ക​ളെ​ല്ലാം ഓ​ടാ​ൻ തു​ട​ങ്ങാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​വു​ക​യാ​ണ്.​ഒ​ന്നോ ര​ണ്ടോ ബ​സു​ക​ൾ മാ​ത്ര​മു​ള്ള റൂ​ട്ടു​ക​ളി​ൽ ഉ​ള്ള ബ​സു​കൂ​ടി ഇ​ല്ലാ​താ​കു​ന്ന​ത് യാ​ത്രാ​ദു​രി​തം കൂ​ട്ടു​ന്നു​ണ്ട്.​
മ​ല​യോ​ര പ്ര​ദ്ദേ​ശ​ത്തു​ക്കാ​രാ​ണ് ഇ​തു​മൂ​ലം ഏ​റേ വ​ല​യു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി ആ​ളു​ക​ളെ​ല്ലാം പു​റ​ത്തി​റ​ങ്ങാ​ൻ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ളെ​ല്ലാം ഓ​ടി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എടിഎം മോഷണശ്രമം: അന്വേഷണം ഊർജിതം

കോ​യ​ന്പ​ത്തൂ​ർ: എ.​ടി.​എം. മെ​ഷീ​ൻ കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.​സിട്ര ​കാ​ള​പ്പ​ട്ടി റോ​ഡ് നെ​ഹ്റു ന​ഗ​റി​ലു​ള്ള എ​സ്.​ബി.​ഐ എടിഎമ്മി​ലാ​ണ് ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്ന​ത്.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 1.30 ന് ​എ.​ടി.​എം.​ലേ​ക്ക് പ​ണ​മെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ യു​വാ​വ് ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് എടിഎം അ​ടി​ച്ചു​ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​എ​ന്നാ​ൽ ശ​ബ്ദം കേ​ട്ട് അ​യ​ൽ വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് നി​രീ​ക്ഷ​ണ ക്യാ​മ​റ പ​രി​ശോ​ധി​ച്ച​തി​ൽ തു​ണി​കൊ​ണ്ട് മു​ഖം മ​റ​ച്ച മോ​ഷ്ടാ​വ് ചു​റ്റിക ​കൊ​ണ്ട് മെ​ഷീ​ൻ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി.