നെ​ല്ലി​യാ​ന്പ​തി​യി​ൽ പു​ലി പ​ശു​ക്കു​ട്ടി​യെ കൊ​ന്നു
Thursday, March 4, 2021 11:51 PM IST
നെന്മാറ: നെ​ല്ലി​യാ​ന്പ​തി പു​ല​യ​ൻ​പാ​റ​യി​ൽ ര​ണ്ടു വ​യ​സ്‌ പ്രായമായ പ​ശു​ക്കു​ട്ടി​യെ പു​ലി കൊ​ന്നു.
തേ​യി​ല ഫാ​ക്ട​റി​ക്ക​ടു​ത്തു​ള്ള തോ​ട്ട​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളാ​ണ് തീ​റ്റ​ക്കാ​യി​ വി​ട്ട പ​ശു​ക്കു​ട്ടി​യു​ടെ ജ​ഡം ക​ണ്ട​ത്. പു​ല​യ​ൻ​പാ​റ വി​ജ​യ​ന്‍റെ ആ​ണ് പ​ശു കു​ട്ടി.
ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​ശു​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത് പു​ലി​യാ​ണെ​ന്ന് നി​ഗ​മ​ന​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ ആ​ഴ്ച പു​ല​യ​ൻ പാ​റ മൈ​താ​ന​ത്തി​ന് അ​ടു​ത്ത് കെ.​ആ​ർ .ശി​വ​ന്‍റെ പ​ശു​വി​നെ പു​ലി പി​ടി​ച്ചി​രു​ന്നു.
നെ​ല്ലി​യാ​ന്പ​തി​യി​ലും അ​തി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ ക​യ​റാ​ടി, മാ​ങ്കു​റി​ശി , പ​യ്യ​ങ്കോ​ട്, വീ​ഴ്‌ലി ഭാ​ഗ​ങ്ങ​ളി​ലും മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​യി പു​ലി ആ​ടി​നേ​യും വ​ള​ർ​ത്തു​നാ​യ​യേ​യും കൊ​ന്നി​രു​ന്നു. വ​നം വ​കു​പ്പു സ്ഥാ​പി​ച്ച വൈ​ദ്യു​ത വേ​ലി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും വ​ന്യ​മൃ​ഗ ശ​ല്യം കൂ​ടി വ​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
വേ​ന​ൽ​ക്കാ​ല​മാ​യ​തോ​ടെ കാ​റ്റ​ത്ത് മ​ര​ക്കൊ​ന്പു​ക​ൾ വീ​ണു വൈ​ദ്യു​ത വേ​ലി ത​ക​രാ​റി​ലാ​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നെ​ന്നു വ​നം വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു.