ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണ​വും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ന​ട​ത്തി
Thursday, March 4, 2021 11:51 PM IST
ക​ല്ല​ടി​ക്കോ​ട്: പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും സേ​വ​ന​വും വി​ശ​ദീ​ക​രി​ച്ചും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചും ക​ല്ല​ടി​ക്കോ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് ത​ച്ച​ന്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​ല്ല് എ​സ്.​ടി കോ​ള​നി​യി​ൽ ന​ട​ത്തി​യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
കോ​ള​നി​യി​ലെ ട്രൈ​ബ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും ന​ൽ​കി. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​രു​ന്ന പ​രാ​തി​ക​ളി​ൽ ഉ​ചി​ത​വും നി​യ​മാ​നു​സൃ​ത​വു​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി വ​ർ​ത്തി​ക്കാ​നും സ​ഹാ​യ​ക​മാ​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.
ത​ച്ച​ന്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് നാ​രാ​യ​ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ ​എ​സ് എ​ച്ച് ഒ ​സ​ജി വ​ർ​ഗീ​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ ബി​ബീ​ഷ് അ​ധ്യ​ക്ഷ​നാ​യി. വാ​ർ​ഡ് മെ​ന്പ​ർ ബി​ന്ദു കു​ഞ്ഞി​രാ​മ​ൻ,എ​സ് ടി ​പ്ര​മോ​ട്ട​ർ ര​മ്യ, ഐ​സ​ക്, പ്ര​മോ​ദ്, എ.​ഡി.​എ​സ് സ​ര​സ്വ​തി, ജെ​സി,തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.