മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ
Thursday, March 4, 2021 11:49 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​ത്തി​ൽ പ​ഴ​യ​മാ​ർ​ക്ക​റ്റി​ന് തീ​പ്പി​ടി​ച്ച് വ​ൻ അ​ഗ്നി​ബാ​ധ. കോ​ട​തി​പ്പ​ടി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് പുറ​കി​ലാ​യു​ള്ള പ​ഴ​യ​മാ​ർ​ക്ക​റ്റി​നാ​ണ് തീ​പ്പി​ടി​ച്ച​ത്. ഇന്നലെ ഉ​ച്ച​യ്ക്ക് ശേ​ഷം മൂന്നരയോടെ​യാ​ണ് സം​ഭ​വം. പ​ഴ​യ​മാ​ർ​ക്ക​റ്റ് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്തെ മാ​ലി​ന്യ​ങ്ങ​ൾ​ കൂ​ട്ടി ക​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ​പട​ർ​ന്ന​തെ​ന്ന് പ​ഴ​യ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ട​മ തൃ​ശ്ശൂ​ർ ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി ഉ​മ്മ​ർ പ​റ​ഞ്ഞു.
ക​ടു​ത്ത ചൂ​ടി​നി​ടെ തീ​യി​ട​രു​തെ​ന്ന ത​ന്‍റെ നി​ർ​ദ്ദേ​ശം പ​രി​ഗ​ണി​ക്കാ​തെ സ്ഥ​ല​മു​ട​മ ഏ​ർ​പ്പാ​ടാ​ക്കി​യ ജോ​ലി​ക്കാ​രി തീ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷെ​ഡും സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 12 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വ​സ്തു​ക്ക​ളാ​ണ് തീ​പി​ടു​ത്ത​ത്തി​ൽ ക​ത്തി​യ​മ​ർ​ന്ന​ത്. 4 വ​ർ​ഷ​മാ​യി ഇ​വി​ടെ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു.
തീ​പി​ടി​ച്ച സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പെ​ടെ 5 ഓ​ളം പേ​ർ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. വ​ട്ട​ന്പ​ല​ത്ത് നി​ന്നും കോ​ങ്ങാ​ട് നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റെ​ത്തി​യാ​ണ് വൈ​കീ​ട്ട് 5 മ​ണി​യോ​ടെ തീ​യ​ണ​ച്ച​ത്.