വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി വോ​ട്ട് വ​ണ്ടി പ​ര്യ​ട​നം തു​ട​ങ്ങി
Thursday, March 4, 2021 11:49 PM IST
പാലക്കാട്: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ’സ്വീ​പി’ (സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ന്‍റ് ഇ​ല​ക്റ്റോ​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ) ന്‍റെ ഭാ​ഗ​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി വോ​ട്ടു​വ​ണ്ടി പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നും പ​ര്യ​ട​നം ആ​രം​ഭി​ച്ചു. ക​ന്നി വോ​ട്ട​ർ​മാ​ർ​ക്ക് വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക് വോ​ട്ടു​വ​ണ്ടി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​ത് വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ​യും സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ത​യ്യാ​റാ​ക്കി​യ ന​ഞ്ചി​യ​മ്മ​യു​ടെ വീ​ഡി​യോ​യും വാ​ഹ​ന പ​ര്യ​ട​ന​ത്തി​ൽ സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ കോ​ളേ​ജു​ക​ൾ, യൂ​ത്ത് ക്ല​ബു​ക​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ദ​ർ​ശ​ന​വ​ണ്ടി എ​ത്തും. .

ഓ​ല​ശ്ശേ​രി പു​ല​രി ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച പൊ​റാ​ട്ടു​നാ​ട​ക​വും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് അ​ര​ങ്ങേ​റി. പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ അ​റി​യി​ക്കാ​നു​ള്ള സി ​വി​ജി​ൽ ആ​പ്പ്, വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ടോ​ൾ ഫ്രീ ​ന​ന്പ​റാ​യ 1950 എ​ന്നി​വ സം​ബ​ന്ധി​ച്ച ല​ഘു​വി​വ​ര​ണ​മാ​ണ് പൊ​റാ​ട്ടു​നാ​ട​ക​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ദ്യ​ദി​നം മേ​ഴ്സി കോ​ളേ​ജ്, ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്. നൂ​റ​ണി മേ​ഴ്സി കോ​ളജി​ൽ ന​ട​ന്ന പ​രി​പാ​ടി അ​സി. ക​ളക്ട​ർ ഡി. ​ധ​ർ​മ്മ​ല​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പൽ ഡോ. ​സി​സ്റ്റ​ർ ഗി​സ​ല്ല ജോ​ർ​ജ്ജ് അ​ധ്യ​ക്ഷ​യാ​യി. ഇ​ന്ന് നെന്മാറ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നു കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം. തു​ട​ർ​ന്ന് മ​റ്റു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തും.