പി​.കെ ദാ​സി​ൽ സ​ർ​ജ​റി, ഇ.​എ​ൻ.​ടി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Thursday, March 4, 2021 11:49 PM IST
ഒ​റ്റ​പ്പാ​ലം: പി​.കെ ദാ​സ് ആ​രോ​ഗ്യ ജാ​ഗ്ര​താ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ദ്വി​ദി​ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​നു പി​.കെ ദാ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ഇന്ന് തു​ട​ക്ക​മാ​കും. ജ​ന​റ​ൽ സ​ർ​ജ​റി, ഇ.​എ​ൻ.​ടി വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ക്യാ​ന്പ് ന​ട​ക്കു​ക. ക്യാ​ന്പി​ൽ എ​ത്തു​ന്ന അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് ശ​സ്ത്ര​ക്രി​യ അ​ട​ക്ക​മു​ള്ള എ​ല്ലാ ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​യി ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0466 2344500 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കു​ക .

ര​ക്ത​ദാ​ന ക്യാ​ന്പ് നാളെ

ക​ല്ല​ടി​ക്കോ​ട്: സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ടീം ​ത​ച്ച​ന്പാ​റ, ബ്ല​ഡ് ഈ​സ് റെ​ഡ് കേ​ര​ള, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാളെ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വെ​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തും. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ര​ക്തം ശേ​ഖ​രി​ക്കാ​നാ​ണ് ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഒ. ​നാ​രാ​യ​ണ​ൻ​കു​ട്ടി ര​ക്തം ന​ൽ​കി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്യാ​ന്പി​ൽ ര​ക്തം ന​ൽ​കാ​ൻ ത​യ്യാ​റു​ള്ള​വ​ർ 9446367831, 9744881760 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.