അ​ന്പ​ല​പ്പാ​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ചികി​ത്സ​ക്കു ന​ട​പ​ടി​ക​ളി​ല്ല
Thursday, March 4, 2021 11:49 PM IST
ഒ​റ്റ​പ്പാ​ലം: അ​ന്പ​ല​പ്പാ​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ലേ​റെ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും കി​ട​ത്തി ചി​കി​ത്സ​ക്ക് ന​ട​പ​ടി​ക​ളി​ല്ല. സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​താ​ണ് കി​ട​ത്തി ചി​കി​ത്സ നി​ർ​ത്താ​ൻ ഇ​ട​യാ​ക്കി​യ​ത്.
പ്ര​തി​ദി​നം മു​ന്നൂ​റോ​ളം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണ് ഇ​ത്. 25 രോ​ഗി​ക​ളെ ഒ​രേ​സ​മ​യം കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്.
ആ​ശു​പ​ത്രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ആ​യി​രു​ന്ന​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത്. മു​ന്പു​ണ്ടാ​യി​രു​ന്ന ന​ഴ്സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും സ്ഥ​ലം​മാ​റി പോ​യ​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ നി​ർ​ത്തി​യ​ത്.
ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ വീ​ണ്ടും തു​ട​ങ്ങാ​നാ​യി​ല്ല. സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കാ​ൻ 7 ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം വേ​ണം.
നി​ല​വി​ൽ സ്റ്റാ​ഫ് നേ​ഴ്സ്മാ​രു​ടെ കു​റ​വു​ണ്ട്. മൂ​ന്ന് ന​ഴ്സു​മാ​രെ​യും മ​റ്റ് അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ക​യും വേ​ണം. 2015 ൽ ​ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ കു​ട്ടി​ക​ളു​ടെ വാ​ർ​ഡും ഇ​തു​വ​രെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല.
കു​ട്ടി​ക​ളു​ടെ ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​ത് ന​ഴ്സു​മാ​രും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രും ഇ​ല്ലാ​ത്ത​തു​മാ​ണ് കാ​ര​ണം. കു​ട്ടി​ക​ളു​ടെ കു​ത്തി​വെ​പ്പ് കേ​ന്ദ്ര​മാ​യും ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള പ​രി​ശോ​ധ​ന കേ​ന്ദ്ര​മാ​യ​യു​മാ​ണ് ഇ​പ്പോ​ൾ കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ക്സ് റേ ​യൂ​ണി​റ്റ്, ലാ​ബ്, കൗ​മാ​ര ആ​രോ​ഗ്യ ക്ലി​നി​ക്. രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് വ​രെ ഫി​സി​യോ​തെ​റാ​പ്പി ക്ലി​നി​ക്ക് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാ​മു​ണ്ട്. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കാ​യി ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ൽ പേ​ർ​ക്ക് ഒ​രേ സ​മ​യം ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി മ​രു​ന്ന് ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ന​ട​പ്പാ​ക്കു​ന്നി​ല്ല​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ത്ഥ്യം. ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് അ​ന്പ​ല​പ്പാ​റ. അ​തു​കൊ​ണ്ടു​ത​ന്നെ കി​ട​ത്തി​ച്ചി​കി​ത്സ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള ശ​ക്ത​മാ​യ ആ​വ​ശ്യം.
നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ പ്ര​കാ​രം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ൻ​റ് ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും ആ​ണ് ഇ​വി​ട​ത്തു​കാ​ർ രോ​ഗം ബാ​ധി​ച്ചാ​ൽ ആ​ശ്ര​യി​ക്കു​ന്ന​ത്.
കി​ട​ത്തി​ച്ചി​കി​ത്സ ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് മു​ന്പ് ഉ​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് അ​തി​നു വേ​ണ്ടി ഒ​രു നീ​ക്ക​വും ഉ​ണ്ടാ​വും ഉ​ണ്ടാ​യി​ല്ല. സാ​ന്പ​ത്തി​ക​ബാ​ധ്യ​ത വ​രു​മെ​ന്ന പ്ര​ശ്ന​വും പ്ര​ധാ​ന​മാ​യി ഇ​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.