ച​ള​വ​റ​യി​ൽ വാ​ന​ര​ശ​ല്യം രൂക്ഷം
Thursday, March 4, 2021 11:49 PM IST
ഷൊ​ർ​ണൂ​ർ: ച​ള​വ​റ​ക്കാ​ർ കു​ര​ങ്ങ​ൻ​മാ​രെ കൊ​ണ്ട് തോ​റ്റു. ഓ​ടി​ള​ക്കി വീ​ടി​ന​ക​ത്തെ ധാ​ന്യ​ങ്ങ​ളും, പ​ഴ​ങ്ങ​ളും അ​രി​യും ക​റി​യും എ​ല്ലാം അ​ക​ത്താ​ക്കി വി​കൃ​തി കാ​ട്ടു​ന്ന കു​ര​ങ്ങന്മാരു​ടെ പ​രാ​ക്ര​മ​ങ്ങ​ൾ അ​തി​രു ക​ട​ന്ന​താ​ണ്. കൂ​ട്ട​മാ​യി എ​ത്തു​ന്ന ഇ​വ വ​ലി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ സൃ​ഷ്ടി​ക്കു​ന്ന​ത്.
വേ​ന്പ​ല​ത്തു പാ​ടം, പു​ലി​യ​നാം​കു​ന്ന് തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളി​ലാ​ണ് ക​ർ​ഷ​ക​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ളും കു​ര​ങ്ങന്മാർ വ​ലി​യ ശ​ല്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണം കൊ​ണ്ടു​പോ​വു​ക മാ​ത്ര​മ​ല്ല വീ​ടി​ന​ക​ത്ത് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ഇ​വ ചെ​യ്യു​ന്നു​ണ്ട്. കൃ​ഷി​ഭ​വ​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച മ​ഴ​മ​റ കു​ര​ങ്ങന്മാ​ർ ന​ശി​പ്പി​ച്ചി​രു​ന്നു. മാ​ങ്ങ​യ​ട​ക്ക​മു​ള്ള പ​ഴ​വ​ർ​ഗ​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും, പ​യ​റു​വ​ർ​ഗ​ങ്ങ​ളും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മ​റ്റു സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇവയു​ടെ പ​രാ​ക്ര​മ​ത്തി​ൽ ന​ഷ്ട​മാ​വു​ന്നു​ണ്ട്.
ക​ർ​ഷ​ക​ർ പ​ച്ച​ക്ക​റി അ​ട​ക്ക​മു​ള്ള കൃ​ഷി​ക​ൾ നി​ർ​ത്ത​ലാ​ക്കു​ക​യും ചെ​യ്തു. ഒ​രു ഇ​ള​നീ​ർ പോ​ലും ബാ​ക്കി വ​യ്ക്കാ​തെ ന​ശി​പ്പി​ക്കു​ന്നു. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് കൃ​ഷി ഭ​വ​നി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക്ഷ​നും കു​ര​ങ്ങന്മാർ ത​ക​രാ​റി​ലാ​യി​രു​ന്നു.
മ​ല​യോ​ര​ങ്ങ​ളി​ലും ആ​ള​ന​ക്ക​മി​ല്ലാ​ത്ത പ​റ​ന്പു​ക​ളി​ലും ആ​യി​രു​ന്നു മു​ന്പ് ഇ​വ​യു​ടെ വാ​സ​മെ​ങ്കി​ൽ ഇ​പ്പോ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.
വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും കു​ര​ങ്ങ​ൻ​മാ​രെ നാ​ടു​ക​ട​ത്താ​ൻ ആ​ർ​ക്കും ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല ച​ള​വ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും കു​ര​ങ്ങന്മാരെ കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. കു​ര​ങ്ങന്മാരെ ന​ശി​പ്പി​ക്കാ​ൻ നി​യ​മം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ഇ​തി​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
ഇ​വ​യെ പി​ടി കൂ​ടി കാ​ടു​ക​ളി​ൽ കൊ​ണ്ടു വി​ടു​ക മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മാ​ർ​ഗ്ഗം. കാ​ട്ടു​പ​ന്നി​ക​ളെ കൊ​ണ്ട് ക​ർ​ഷ​ക​ർ പൊ​റു​തി​മു​ട്ടി ഇ​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കു​ര​ങ്ങന്മാരു​ടെ ശ​ല്യം കൂ​ടി പ​തിന്മട​ങ്ങാ​യി ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
അ​ടി​യ​ന്ത​ര​മാ​യി ഇ​വ​യെ പി​ടി​കൂ​ടി നാ​ട്ടു​കാ​ർ​ക്ക് കു​ര​ങ്ങ് ശ​ല്യ​ത്തി​ൽ നി​ന്നും മോ​ച​നം ന​ൽ​ക​ണ​മെ​ന്ന് വ്യാ​പ​ക​മാ​യി ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട ങ്കി​ലും ത​ങ്ങ​ൾ നി​സ​ഹാ​യ​രാ​ണെന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.