എ​ല്ലാ ബൂ​ത്തു​ക​ളി​ലും വി​വി​പാ​റ്റ് മെ​ഷീ​ൻ
Thursday, March 4, 2021 11:49 PM IST
പാലക്കാട്: ഉ​ദ്ദേ​ശി​ച്ച സ്ഥാ​നാ​ർ​ഥി​ക്ക് ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടെ വോ​ട്ട് ല​ഭി​ച്ച​തെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന വി​വി​പാ​റ്റ് മെ​ഷീ​ൻ അ​ട​ങ്ങു​ന്ന ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ംഗ് മെ​ഷീ​നാ​ണ് ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തി​ലും സ​ജ്ജ​മാ​ക്കു​ന്ന​ത്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ംഗ് യ​ന്ത്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് വി​വി​പാ​റ്റ് അ​ഥ​വാ വോ​ട്ട​ർ വെ​രി​ഫ​യ​ബി​ൾ പേ​പ്പ​ർ ഓ​ഡി​റ്റ് ട്ര​യ​ൽ. രേ​ഖ​പ്പെ​ടു​ത്തു​ന്ന വോ​ട്ട് ഉ​ദ്ദേ​ശി​ച്ച ചി​ഹ്ന​ത്തി​ൽ ത​ന്നെ ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് വോ​ട്ട​ർ​ക്ക് വി​വി​പാ​റ്റി​ലൂ​ടെ നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​മെ​ന്ന​താ​ണ് വി​വി​പാ​റ്റ് മെ​ഷീ​നി​ന്‍റെ പ്ര​ത്യേ​ക​ത.
ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും ബാ​ല​റ്റ് യൂ​ണി​റ്റും ഉ​ൾ​പ്പെ​ട്ട​താ​ണ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ. ഈ ​ര​ണ്ടു യൂ​ണി​റ്റു​മാ​യി വി​വി​പാ​റ്റ് ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​ല​റ്റ് യൂ​ണി​റ്റി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും ഉ​ണ്ടാ​യി​രി​ക്കും.
വോ​ട്ട​ർ വോ​ട്ട് ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ന് നേ​രെ​യു​ള്ള ചി​ഹ്ന​ത്തി​ന്‍റെ നേ​ർ​ക്കു​ള്ള നീ​ല ബ​ട്ട​ണ്‍ അ​മ​ർ​ത്തു​ന്പോ​ൾ ചു​വ​ന്ന ലൈ​റ്റ് തെ​ളി​യും. തു​ട​ർ​ന്ന് വോ​ട്ട് ര​ഖ​പ്പെ​ടു​ത്തി​യ സ്ഥാ​നാ​ർ​ഥി​യു​ടെ ക്ര​മ​ന​ന്പ​ർ, പേ​ര്, ചി​ഹ്നം എ​ന്നി​വ ഏ​ഴു സെ​ക്ക​ന്‍റ് നേ​രം വി​വി​പാ​റ്റി​ലെ ഡി​സ്പ്ലേ യൂ​ണി​റ്റി​ൽ തെ​ളി​ഞ്ഞു കാ​ണാം.
അ​തി​നു​ശേ​ഷം അ​വ​യു​ടെ പ്രി​ന്‍റ് താ​ഴെ​യു​ള്ള സു​ര​ക്ഷാ അ​റ​യി​ലേ​യ്ക്ക് വീ​ഴു​ക​യും അ​വി​ടെ സൂ​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. രേ​ഖ​പ്പെ​ടു​ത്തു​ന്ന ഓ​രോ വോ​ട്ടും പേ​പ്പ​ർ രൂ​പ​ത്തി​ൽ വി​വി​പാ​റ്റി​നു​ള്ളി​ൽ സൂ​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. ഭാ​വി​യി​ൽ വോ​ട്ട് സം​ബ​ന്ധി​ച്ച് ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ വീ​ണ്ടും തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തെ വി​വി​പാ​റ്റി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള പേ​പ്പ​ർ വോ​ട്ടു​ക​ൾ എ​ണ്ണി സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​വു​ന്ന​താ​ണ്.
ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള​തും അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​തു​മാ​യ ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡ്, ഇ​ല​ക്ട്രോ​ണി​ക് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വി​വി​പാ​റ്റ് ത​യ്യാ​റാ​ക്കു​ന്ന​ത്.
ക​ന്നി വോ​ട്ട​ർ​മാ​രു​ടെ സം​വാ​ദം ഇ​ന്ന്
പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 17 ക​ന്നി​വോ​ട്ട​ർ​മാ​ർ ഇ​ന്ന് ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്കു​മാ​യി സം​വാ​ദം ന​ട​ത്തും. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​വാ​ദ പ​രി​പാ​ടി​യി​ൽ ക​ന്നി​വോ​ട്ട​ർ​മാ​ർ ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ജി​ല്ലാ ക​ളക്ട​റു​മാ​യി പ​ങ്കു​വെ​യ്ക്കും. രാ​വി​ലെ 11ന് ​ജി​ല്ലാ ക​ളക്ട​റു​ടെ ചേം​ബ​റി​ലാ​ണ് സം​വാ​ദം ന​ട​ക്കു​ക.
തെ​റ്റാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ൽ ന​ട​പ​ടി
വോ​ട്ട​ർ​ക്ക് താ​ൻ ചെ​യ്ത സ്ഥാ​നാ​ർ​ഥി​ക്ക​ല്ല വോ​ട്ട് ല​ഭി​ച്ച​തെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ ആ​രോ​പ​ണ​മു​ന്ന​യി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. എ​ന്നാ​ൽ ഇ​ത് തെ​ളി​യി​ക്കേ​ണ്ട ബാ​ധ്യ​ത​യും വോ​ട്ട​ർ​ക്ക് ത​ന്നെ​യാ​ണ്. ഏ​തെ​ങ്കി​ലും വോ​ട്ട​ർ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ൽ ടെ​സ്റ്റ് വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. എ​ന്നാ​ൽ അ​ടി​സ്ഥാ​ന​മി​ല്ലാ​തെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചെ​ന്ന് തെ​ളി​ഞ്ഞാ​ൽ വോ​ട്ട​ർ​ക്ക് ആ​റു​മാ​സം ത​ട​വും പി​ഴ​യും ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.
ടെ​സ്റ്റ് വോ​ട്ടി​ംഗ് ന​ട​പ​ടി​യി​ലേ​ക്ക് പോ​കു​ന്ന​തി​നു മു​ൻ​പേ പോ​ളിം​ഗ് ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വോ​ട്ടേ​ഴ്സ് ര​ജി​സ്റ്റ​റി​ൽ ഒ​ന്നു​കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ടെ​സ്റ്റ് വോ​ട്ടിം​ഗി​ൽ വോ​ട്ട​റു​ടെ ആ​രോ​പ​ണം ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക​മ്മീ​ഷ​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ വോ​ട്ടിം​ഗ് നി​ർ​ത്തി​വെ​ക്കും.
പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും
നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ​ണ​വും ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത് ത​ട​യാ​ൻ സം​സ്ഥാ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ലും ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി​യി​ൽ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കാ​ൻ ന​ട​ത്തി​യ പാ​ല​ക്കാ​ട്, കോ​യ​ന്പ​ത്തൂ​ർ, തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യ​താ​യി പാ​ല​ക്കാ​ട് ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക് അ​റി​യി​ച്ചു. അ​ന​ധി​കൃ​ത പ​ണം ഉ​ൾ​പ്പെ​ടെ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം മു​ൻ​കൂ​ട്ടി ക​ണ്ട് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ചെ​ക്ക്പോ​സ്റ്റു​ക​ളി​ലെ ക്യാ​മ​റ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തും.
ഗോ​ഡൗ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​കു​പ്പ് മേ​ധാ​വി​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ർ​മാ​രും കേ​ര​ള​ത്തി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ൻ​സി മേ​ധാ​വി​ക​ളും തു​ട​ർ​ന്നും ച​ർ​ച്ച ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​രോ വി​ഭാ​ഗ​വും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് പ്ര​തി​ദി​ന റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ
സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ചു
ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷി​ക്കു​ന്ന​തി​നും മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ട പാ​ല​നം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര​ത്തി​നു​മാ​യി ഓ​രോ മ​ണ്ഡ​ല​ത്തി​ലും മൂ​ന്നു വീ​തം ഫ്ള​യിം​ഗ് സ്ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ർ​വെ​യ​ല​ൻ​സ് ടീം, ​ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് എ​ന്നി​വ​രെ നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു. പ്ര​ച​ര​ണ റാ​ലി​ക​ൾ, യോ​ഗ​ങ്ങ​ൾ, പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം, വാ​ഹ​ന പ്ര​ച​ര​ണം എ​ന്നി​വ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക വീ​ഡി​യോ ടീ​മി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ഒ​ന്പ​ത് സ്ക്വാ​ഡി​നെ​യും ജി​ല്ലാ​ത​ല ആ​ന്‍റി​ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡി​നെ​യും വി​ന്യ​സി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​ൾ​പ്പെ​ടെ അ​ന്പ​തി​നാ​യി​രം രൂ​പ​യി​ൽ കൂ​ടു​ത​ൽ പ​ണ​മോ മ​റ്റ് വി​ല പി​ടി​പ്പു​ള്ള സാ​മ​ഗ്രി​ക​ളോ കൊ​ണ്ടു ന​ട​ക്കു​ന്ന​വ​ർ മ​തി​യാ​യ രേ​ഖ​ക​ൾ കൂ​ടെ ക​രു​ത​ണം.