തീപിടുത്തത്തിൽ രണ്ടേക്കർ തോട്ടം നശിച്ചു
Thursday, March 4, 2021 12:08 AM IST
മം​ഗ​ലം​ഡാം: വി​ആ​ർ​ടി മാ​നി​ള മ​ല​യി​ൽ വീ​ണ്ടും തീ​പി​ടു​ത്തം. ഇ​ന്ന​ലെ വൈ​കീ​ട്ടു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ര​ണ്ട് ഏ​ക്ക​റോ​ളം തോ​ട്ടം ക​ത്തി ന​ശി​ച്ചു. ജ​യ​ന്തി പ്ര​സാ​ദ്, എ​ള​യാ​നി​ക്ക​ൽ ജോ​സ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. കു​രു​മു​ള​ക്, റ​ബ​ർ, തെ​ങ്ങ് തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കാ​ണ് നാ​ശ​മു​ണ്ടാ​യ​ത്. തീ ​കൂ​ടു​ത​ൽ പ​ട​രും മു​ന്പേ പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി തീ​യ​ണ​ച്ചു. ജ​യ​ന്തി പ്ര​സാ​ദ്, സോ​ണി​ച്ച​ൻ, ഷേ​ർ​ളി, ഓ​മ​ന, ശ​ശി, ശ​ശി​യു​ടെ മ​ക​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം നാ​ല്പ​ത് ഏ​ക്ക​റോ​ളം തോ​ട്ട​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​യി​രു​ന്നു. അ​ന്ന് മ​രകു​റ്റി​ക്ക് പി​ടി​ച്ച തീ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.