ഗോ​പാ​ല​പു​ര​ത്ത് വ​യ്ക്കോ​ൽ ലോ​റി​ക്ക് തീ​പി​ടി​ച്ചു
Thursday, March 4, 2021 12:07 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: ഗോ​പാ​ല​പു​ര​ത്തു നി​ന്നും മൂല​ത്ത​റ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വ​യ്ക്കോ​ൽ ലോ​റി തീ​പി​ടി​ച്ച് ല​ക്ഷങ്ങ​ളു​ടെ ന​ഷ്ടം.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് നെ​ടു​ന്പാ​റ​യി​ൽ വെ​ച്ച് വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി തീ​പ്പൊ​രി വീ​ണാ​ണ് തി​പി​ടു​ത്ത​മു​ണ്ടാ​യ​ത്. സ​മീ​പ​വാ​സി​ക​ൾ വെ​ള്ള​മൊ​ഴി ച്ച് ​തീ അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ച​ത് വി​ഫ​ല​മാ​യി. കാ​റ്റു വീ​ശി​യ​തും സ​മീ​പ​ത്തു വീ​ടു​കളും ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യ​ത് ഭീ​തി ജ​ന​ക​മാ​യി. കൊ​ല്ല​ങ്കോ​ട്, ചി​റ്റൂ​ർ, പാ​ല​ക്കാ​ട് നി​ന്നും മൂ​ന്നു അ​ഗ്നി​ശ​മ​ന സേ​ന​ക​ളെ​ത്തി മൂ​ന്നു മ​ണി​ക്കൂ​ർ ശ്ര​മി​ച്ച് തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞു. ഇ​തി​ന​കം ലോ​റി​യും വ​യ്ക്കോ​ലും പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ചു.