സ്വ​ത​ന്ത്ര​ ആ​വി​ഷ്ക്കാ​ര​ത്തി​ന് സെ​ൻ​സ​ർ​ഷി​പ്പ് ത​ട​സ​മെ​ന്ന് ഓ​പ്പ​ണ്‍ ഫോ​റം
Thursday, March 4, 2021 12:07 AM IST
പാ​ല​ക്കാ​ട്: സ്വ​ത​ന്ത്ര​മാ​യ ആ​വി​ഷ്ക്കാ​ര​ത്തി​ന് സെ​ൻ​സ​ർ​ഷി​പ്പ് ത​ട​സ​മെ​ന്നും വ​ർ​ത്ത​മാ​ന ഇ​ന്ത്യ​യി​ൽ ആ​വി​ഷ്ക്കാ​ര സ്വാ​ത​ന്ത്ര​ത്തി​നൊ​പ്പം ജീ​വി​തം പോ​ലും സെ​ൻ​സ​ർ ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ഓ​പ്പ​ണ്‍ ഫോ​റം.
ക​ലാ​കാ​ര​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന​താ​ണ് വ​ർ​ത്ത​മാ​ന കാ​ല​ത്തെ സെ​ൻ​സ​ർ​ഷി​പ്പു​ക​ൾ . ക​ല​യി​ലൂ​ടെ​യും സാ​ഹി​ത്യ​ത്തി​ലൂ​ടെ​യും അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളെ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​മെ​ന്ന ഭ​യ​മാ​ണ് പ​ല​ർ​ക്കു​മു​ള്ള​ത് . അ​തു​കൊ​ണ്ടു​ത​ന്നെ ഒ.​ടി.​ടി. പ്ലാ​റ്റ് ഫോ​മു​ക​ളും വൈ​കാ​തെ സെ​ൻ​സ​ർ ചെ​യ്യ​പ്പെ​ട്ടേ​ക്കാ​മെ​ന്നും അ​ത് പ്ര​ക​ട​നാ​ത്മ​ക ക​ല​യു​ടെ അ​ന്ത്യം കു​റി​ക്കു​മെ​ന്നും വി.​കെ പ്ര​കാ​ശ് പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രാ​യി പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​തി​രോ​ധ​ങ്ങ​ളും ഉ​ണ്ടാ​ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ സ​ജി​ൻ ബാ​ബു പ​റ​ഞ്ഞു. മ​ത​പ​ര​വും സ​ദാ​ചാ​ര​പ​ര​വു​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും സെ​ൻ​സ​ർ​ഷി​പ്പി​നു വി​ധേ​യ​മാ​ക്കു​ന്ന​തെ​ന്നും പ​ക്വ​ത​യു​ള്ള ഒ​രു സ​മൂ​ഹ​മാ​ണ് പ്രേ​ക്ഷ​ക​ർ എ​ന്ന പ​രി​ഗ​ണ​ന​യാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കേ​ണ്ട​തെ​ന്നും മ​ധു ജ​നാ​ർ​ദ്ദ​ന​ൻ പ​റ​ഞ്ഞു . സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​ആ​ർ. അ​ജ​യ​ൻ, സം​വി​ധാ​യ​ക​രാ​യ വി.​കെ പ്ര​കാ​ശ്, ലി​ജി​ൻ ജോ​സ്, സ​ജി​ൻ ബാ​ബു, മ​ധു ജ​നാ​ർ​ദ്ദ​ന​ൻ, ഹ​രി​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ.​സി. ജി​തി​ൻ മോ​ഡ​റേ​റ്റ​റാ​യി.