ചലച്ചിത്ര മേ​ള​യു​ടെ സ​ന്ദേ​ശം തോ​ൽ​പ്പാ​വ​ക്കൂ​ത്തി​ലും
Thursday, March 4, 2021 12:07 AM IST
പാ​ല​ക്കാ​ട്: ഐ.​എ​ഫ്.​എ​ഫ്.​കെ. വേ​ദി​യി​ൽ മേ​ള​യു​ടെ ലോ​ഗോ പ്ര​മേ​യ​മാ​ക്കി പ​ത്മ​ശ്രീ രാ​മ​ച​ന്ദ്ര​പു​ല​വ​രു​ടെ തോ​ൽ​പ്പാ​വ​ക്കൂ​ത്തും .
ഇന്ന് വൈ​കി​ട്ട് 6.30 ന് ​മു​ഖ്യ​വേ​ദി​യാ​യ പ്രി​യ​ദ​ർ​ശി​നി തി​യേ​റ്റ​ർ കോം​പ്ല​ക്സി​ലാ​ണ് ല​ങ്കാ​ല​ക്ഷ്മി​യു​ടെ മാ​തൃ​ക​യി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ലോ​ഗോ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​പാ​വ​ക്കൂ​ത്ത് അ​ര​ങ്ങേ​റു​ന്ന​ത്.
1988 ൽ ​ഇ​ന്ത്യ​ൻ പ​നോ​ര​മ​യ്ക്കു​വേ​ണ്ടി സി​നി​മ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​രൂ​പം ഉ​ണ്ടാ​ക്കാ​ൻ ജി. ​അ​ര​വി​ന്ദ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ല​ങ്കാ​ല​ക്ഷ്മി​യി​ൽ എ​ത്തി​യ​ത്. കൃ​ഷ്ണ​ൻ​കു​ട്ടി പു​ല​വ​ർ ആ​ണ് ദൃ​ശ്യ​ഭം​ഗി​യും സ​ന്ദ​ർ​ഭ​സാ​ധ്യ​ത​യു​മു​ള്ള ല​ങ്കാ​ല​ക്ഷ്മി​യു​ടെ രൂ​പം അ​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത​ത് . മൂ​ന്നാം​പ​തി​പ്പു മു​ത​ലാ​ണ് ഈ ​ലോ​ഗോ കേ​ര​ളാ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഭാ​ഗ​മാ​യ​ത് .
പ​ത്മ​ശ്രീ നേ​ടി​യ രാ​മ​ച​ന്ദ്ര​പു​ല​വ​രെ ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ആ​ദ​രി​ക്കും.
ചെ​യ​ർ​മാ​ൻ ക​മ​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന​പോ​ൾ, സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്ര​ൻ , സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​ആ​ർ.​അ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.