ശ്രീ​കൃ​ഷ്ണ​പു​രം വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞു
Thursday, March 4, 2021 12:04 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: തി​രു​വാ​ഴി​യോ​ട് ആ​ര്യ​ന്പാ​വ് പാ​ത​യി​ൽ ശ്രീ​കൃ​ഷ്ണ​പു​രം വി​ല്ലേ​ജ് ഓ​ഫീ​സി​നും, ബാ​പ്പു​ജി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​നും ഇ​ട​യി​ൽ വാ​ഹ​നാ​പ​ക​ടം. ക​രി​ന്പു​ഴ​യി​ൽ നി​ന്നും ശ്രീ​കൃ​ഷ്ണ​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ണ്ണാ​ർ​ക്കാ​ടു​ള്ള പ്ര​മു​ഖ ജ്വ​ല്ല​റി​യു​ടെ ക​സ്റ്റ​മ​ർ കെ​യ​ർ സേ​വ​ന വി​ഭാ​ഗ​ത്തി​ന്‍റെ ബൊ​ലേ​റോ ജീ​പ്പും, ശ്രീ​കൃ​ഷ്ണ​പു​രം ഭാ​ഗ​ത്തു​നി​ന്നും ക​രി​ന്പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി വാ​നു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബൊ​ലേ​റോ ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. മി​നി വാ​നി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്കും നി​സ്‌​സാ​ര പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​ന്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.