ഡോക്ടർ ചമഞ്ഞ് മോഷണം നടത്തിയ ആളെ പിടികൂടി
Thursday, March 4, 2021 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ: ഡോ​ക്ട​ർ എ​ന്ന വ്യാ​ജേ​ന മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.​
ചെ​ന്നൈ സ്വ​ദേ​ശി സാ​രം​ഗ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഗ​വ.​ആ​ശു​പ​ത്രി​യി​ലെ പീ​ഡീ​യാ​ട്രി​ക് വാ​ർ​ഡി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന നീ​ല​നി​റ​ത്തി​ലു​ള്ള ഡ്ര​സും, ക​ഴു​ത്തി​ൽ സ്റ്റെ​ത​സ്കോ​പ്പും, ഐ.​ഡി.​കാ​ർ​ഡു​മാ​യി ശി​ശു രോ​ഗ​വി​ദ​ഗ്ധ​ൻ എ​ന്ന വ്യാ​ജേ​ന ക​റ​ങ്ങി​ന​ട​ന്ന സാ​രം​ഗ​ൻ എ​ല്ലാ​വ​രും ഉ​റ​ങ്ങി​യ ത​ക്കം നോ​ക്കി ഒ​രു ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തു ക​ണ്ട ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സാ​രം​ഗ​നെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​
ചെ​ന്നൈ​യി​ൽ ഇ​യാ​ളു​ടെ പേ​രി​ൽ ബൈ​ക്ക്, മൊ​ബൈ​ൽ മോ​ഷ​ണം ന​ട​ത്തി​യ​തി​ന് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ ഉ​ണ്ട്.