ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു
Thursday, March 4, 2021 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ്നാ​ട് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ന​വീ​ക​രി​ച്ച ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​പി.​കെ.​കൃ​ഷ്ണ​രാ​ജ് വാ​ന​വ​രാ​യ​ർ ന​വീ​ക​രി​ച്ച സ​സ്യോ​ദ്യാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ നി​ല​യി​ൽ ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.
പ്ര​ഭാ​ത​സ​വാ​രി ചെ​യ്യു​ന്ന​വ​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​വി​ലെ ഏ​ഴു മ​ണി​ക്ക് തു​റ​ന്ന് രാ​ത്രി എ​ട്ടു​മ​ണി​യ്ക്ക് അ​ട​യ്ക്കു​ന്ന​താ​യി​രി​ക്കും. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ മ​റ്റു ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
പരാതി നല്കി
കോ​യ​ന്പ​ത്തൂ​ർ : തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ നി​ല​വി​ൽ വ​ന്നെ​ങ്കി​ലും അ​ത് മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന എ​ഡി​എം​കെ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​റും കോ​യ​ന്പ​ത്തൂ​ർ ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​റു​മാ​യ രാ​ജാ​മ​ണി​ക്ക് ഡി​എം​കെ നേ​താ​വും സി​ങ്കാ​ന​ല്ലൂ​ർ എം​എ​ൽ​എ​യു​മാ​യ എ​ൻ.​കാ​ർ​ത്തി​ക് പ​രാ​തി ന​ൽ​കി.
പീ​ള​മേ​ടി​ൽ നി​ന്നും സ​മ്മാ​ന​ങ്ങ​ളു​മാ​യി വ​ന്ന എ​ഡി​എം​കെ കാ​ർ പി​ടി​കൂ​ടി​യെ​ങ്കി​ലും പ്ര​ത്യേ​കി​ച്ചൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. അ​തി​നാ​ൽ എം​എ​ൽ​എ എ​ൻ.​കാ​ർ​ത്തി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു.

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണം
കോ​യ​ന്പ​ത്തൂ​ർ : ന​ഗ​ര​വാ​സി​ക​ൾ എ​ല്ലാ​വ​രും കൊ​റോ​ണ വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണ​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര വേ​ൽ​പാ​ണ്ഡ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കോ​ർ​പ​റേ​ഷ​ൻ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി കു​ത്തി​വെ​യ്പ്പ് എ​ടു​ക്കാ​വു​ന്ന​താ​ണ്.
വ​രു​ന്പോ​ൾ ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൊ​ണ്ടു​വ​ര​ണം. പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ നി​ർ​ബ​ന്ധ​മാ​യും ഫെ​യ്സ് മാ​സ്ക് ധ​രി​ക്ക​ണം, സോ​പ്പു​പ​യോ​ഗി​ച്ച് കൈ​ക​ൾ അ​ടി​ക്ക​ടി ക​ഴു​ക​ണം കൊ​റോ​ണ മു​ക്ത​മാ​യ കോ​ർ​പ​റേ​ഷ​നാ​യി പൊ​തു ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം വേ​ണ​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കാമറ സ്ഥാപിച്ചു
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലും, പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ച 120 നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സി​ട്ര ജം​ഗ്ഷ​ൻ മു​ത​ൽ എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ പ​ല​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണു​ള്ള​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കാ​മ​റ​ക​ൾ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നും, പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ളും ന​ട​ന്നു​കൊ​ണ്ടി​രു​ന്നു. പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യ നി​ല​യി​ൽ ഇ​വ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പീ​ള​മേ​ട് പോ​ലീ​സും, എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രും പ​ങ്കെ​ടു​ത്തു.