അ​ന​ങ്ങ​ൻ​മ​ല ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Thursday, March 4, 2021 12:04 AM IST
ഒ​റ്റ​പ്പാ​ലം: ടൂ​റി​സം മേ​ഖ​ല​ക്ക് പു​തി​യ വാ​ഗ്ദാ​നം, അ​ന​ങ്ങ​ൻ​മ​ല ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ണ​മാ​യി. തു​രു​ന്പി​ച്ച് നി​ന്നി​രു​ന്ന പാ​ലം ന​വീ​ക​രി​ക്കു​ക​യും,ഗ​താ​ഗ​ത​കു​രു​ക്ക് വ​രു​ന്നി​ട​ത്ത് പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ല​ക്ക് മു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് അ​തി​മ​നോ​ഹ​ര​മാ​യി ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.
മ​റ്റെ​ല്ലാ ന​വീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. ഒ​ഴി​വു സ​മ​യ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​ൻ ആ​ളു​ക​ളു​ടെ തി​ര​ക്ക് വ​ർ​ദ്ധി​ക്കു​ക​യും ചെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്.
കോ​വി​ഡ് തു​ട​ങ്ങി​യ​ശേ​ഷം അ​ന​ങ്ങൻ മല ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം വീ​ണ്ടും സ​ജീ​വ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ര​ണ്ട് മ​ല​ക​ളി​ലും വ്യൂ ​പോ​യി​ൻ​റ് നോ​ക്കി പ്ര​കൃ​തി​സൗ​ഹൃ​ദ റോ​ക്ക് ബെ​ഞ്ചു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളും ക​ഴി​ഞ്ഞു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ​ഴ​യ ടി​ക്ക​റ്റ് കൗ​ണ്ട​ർ മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ച്ചു.
ട്ര​ക്കി​ങ്ങി​നെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് പി​ടി​ച്ചു ക​യ​റാ​ൻ കു​ത്ത​നെ​യു​ള്ള ഭാ​ഗ​ത്ത് കു​റ​ച്ചു​കൂ​ടി കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഇ​തോ​ടൊ​പ്പം വ​നം വ​കു​പ്പി​ൻ​റെ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന ഒ​രു ഇ​ക്കോ ഷോ​പ്പും കാ​ന്‍റീ​നും സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സും ന​വീ​ക​രി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഒ​ന്നു തു​രു​ന്പെ​ടു​ത്ത സ്ഥി​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ന​ങ്ങ​ൻ, കൂ​ന​ൻ മ​ല​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​വും മ​റ്റു കൈ​വ​രി​ക​ളും ന​വീ​ക​രി​ച്ചാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പു​തു​മോ​ടി ഒ​രു​ക്കി​യ​ത്. അ​ന​ങ്ങ​ൻ മ​ല​യി​ൽ എ​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന പ്ര​ശ്നം ചെ​റി​യ റോ​ഡും പാ​ർ​ക്കിങ്ങുമായി​രു​ന്നു.
ഇ​പ്പോ​ൾ ക​വാ​ട​ത്തി​ന​ടു​ത്ത് 30 കാ​റു​ക​ൾ​ക്ക് ഒ​രേ സ​മ​യം നി​ർ​ത്തി​യി​ടാ​നു​ള്ള സൗ​ക​ര്യം ആ​യി.
ടി​ക്ക​റ്റ് കൗ​ണ്ട​റി​നു സ​മീ​പം മു​ത​ൽ ക​വാ​ടം വ​രെ 100 ബൈ​ക്കു​ക​ൾ​ക്ക് നി​ർ​ത്തി​യി​ടാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ണി പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​വി​ടെ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്കും ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. സാ​യാ​ഹ്ന​ങ്ങ​ൾ ആ​ന​ന്ദ​ക​ര​മാ​ക്കാ​ൻ ഒ​റ്റ​പ്പാ​ല​ത്ത് പ​റ്റി​യ ഇ​ടം ഇ​ല്ലാ​ത്ത പ്ര​ശ്ന​ത്തി​ന് അ​ന​ങ്ങ​ൻ​മ​ല ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി പ​രി​ഹാ​ര​മാ​ർ​ഗ്ഗം ആ​വു​ക​യാ​ണ്.
അ​ന​ങ്ങ​ൻ​മ​ല​യി​ൽ ട്ര​ക്കിം​ങ് ന​ട​ത്തു​ന്ന​വ​രു​ടെ പ്രി​യ​പ്പെ​ട്ട സ്ഥ​ല​മാ​ണ് മ​ല​ക്ക്മു​ക​ളി​ലെ ക​ണ്ടം​പാ​ടി പ്ലാ​ന്‍റേഷ​ൻ . മു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​റ്റു​ള്ള​തും പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ക്കാ​ഴ്ച​ക​ൾ കാ​ണാ​വു​ന്ന​തു​മാ​യ പ്ര​ദേ​ശ​മാ​ണി​ത്.
ത​ണു​പ്പു​കാ​ല​ത്ത് മ​ഞ്ഞു​മൂ​ടി​ക്കി​ട​ക്കു​ന്ന കാ​ഴ്ച കാ​ണാ​നും ആ​ളു​ക​ൾ ഏ​റെ എ​ത്തു​ന്നു​ണ്ട്. ട്ര​ക്കി​ങ്ങി​ന് നാ​ലു​പേ​ർ​ക്ക് 250 രൂ​പ​യാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്.