പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഇ​ന്നു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Thursday, March 4, 2021 12:04 AM IST
പാ​ല​ക്കാ​ട്: മ​ണ​പ്പു​ള്ളി​ക്കാ​വ് വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​മു​ത​ൽ രാ​ത്രി 9.30 വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പാ​ല​ക്കാ​ട് ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഇ. മു​ഹ​മ്മ​ദ് കാ​സിം അ​റി​യി​ച്ചു. തൃ​ശൂ​രി​ൽ​നി​ന്ന് വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ച​ന്ദ്ര​ന​ഗ​ർ വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​ച്ച് അ​തേ വ​ഴി പോ​ക​ണം. ഈ ​ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന എ​ല്ലാ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളും ക​ണ്ണ​നൂ​രി​ൽ​നി​ന്ന് തി​രി​ഞ്ഞ് തി​രു​നെ​ല്ലാ​യി മേ​ഴ്സി കോ​ള​ജ് വ​ഴി കെഎസ്ആ​ർ​ടി​സി വ​ഴി ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​ച്ചും ഈ ​വ​ഴി പോ​ക​ണം. ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ൾ മി​ഷ​ൻ സ്കൂ​ൾ ജ​ംങ്ഷ​ൻ ബി​ഒ​സി റോ​ഡു​വ​ഴി പോ​ക​ണം.
കോ​യ​ന്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളും ത​മി​ഴ്നാ​ട് ബ​സു​ക​ളും ച​ന്ദ്ര​ന​ഗ​റി​ൽ​നി​ന്നും ദേ​ശീ​യ​പാ​ത വ​ഴി ക​ണ്ണ​നൂ​രി​ൽ​നി​ന്നും തി​രി​ഞ്ഞ് തി​രു​നെ​ല്ലാ​യി മേ​ഴ്സി കോ​ള​ജ് വ​ഴി കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റി തി​രി​ച്ച് ഈ ​വ​ഴി പോ​ക​ണം. അ​ല്ലെ​ങ്കി​ൽ ച​ന്ദ്ര​ന​ഗ​ർ ക​ൽ​മ​ണ്ഡ​പം വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​ച്ചു​പോ​ക​ണം.
കൊ​ടു​ന്പ്, ചി​റ്റൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും കാ​ടാ​ങ്കോ​ടി​ൽ നി​ന്നും തി​രി​ഞ്ഞ് ദേ​ശീ​യ​പാ​ത ച​ന്ദ്ര​ന​ഗ​ർ ക​ൽ​മ​ണ്ഡ​പം വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​ച്ചു​പോ​ക​ണം. പു​തു​ന​ഗ​രം, കൊ​ടു​വാ​യൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ല​ന മേ​ൽ​പാ​ലം സ​ർ​വീ​സ് റോ​ഡ് വ​ഴി കാ​ഴ്ച​പ​റ​ന്പ് ജ​ങ്ഷ​ൻ എ​ത്തി വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ച്ച് ച​ന്ദ്ര​ന​ഗ​ർ വ​ഴി സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​ച്ച് ഈ ​വ​ഴി പോ​ക​ണം.
കു​ഴ​ൽ​മ​ന്ദം, ക​ണ്ണ​നൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ ക​യ​റി ച​ന്ദ്ര​ന​ഗ​ർ വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​ച്ച് ഈ ​വ​ഴി പോ​ക​ണം. പൂ​ടൂ​ർ, കോ​ട്ടാ​യി, ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ, പ​ട്ടാ​ന്പി ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന ബ​സു​ക​ൾ ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് യാ​ത്ര​ക്കാ​രെ ക​യ​റ്റി തി​രി​ച്ച് ഈ ​വ​ഴി പോ​ക​ണം. കോ​ഴി​ക്കോ​ട്, മ​ണ്ണാ​ർ​ക്കാ​ട്, ചെ​ർ​പ്പു​ള​ശ്ശേ​രി ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഒ​ല​വ​ക്കോ​ട്, കാ​വി​ൽ​പ്പാ​ട് ബൈ​പാ​സ് വ​ഴി മേ​പ്പ​റ​ന്പ്, കാ​ണി​ക്ക​മാ​ത, മേ​ഴ്സി വ​ഴി കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​ച്ച് ഈ ​വ​ഴി പോ​ക​ണം.
റെ​യി​ൽ​വേ കോ​ള​നി, മ​ല​ന്പു​ഴ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന എ​ല്ലാ ടൗ​ണ്‍ ബ​സു​ക​ളും മ​ണ​ലി ബൈ​പ്പാ​സ് വ​ഴി സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​ച്ച് മ​ണ​ലി ബൈ​പ്പാ​സ് റോ​ഡ് വ​ഴി പോ​ക​ണം. കാ​ഴ്ച​പ​റ​ന്പ് ജ​ംഗ്ഷ​നി​ൽ​നി​ന്ന് മോ​ട്ടോ​ർ സൈ​ക്കി​ൾ ഒ​ഴി​കെ ഒ​രു വാ​ഹ​ന​വും യാ​ക്ക​ര ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തി​വി​ടി​ല്ല. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ദേ​ശീ​യ​പാ​ത വ​ഴി പോ​ക​ണം. കെഎസ്ആ​ർ​ടി​സി ഭാ​ഗ​ത്തു​നി​ന്ന് കോ​ട്ട​മൈ​താ​നം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും മി​ഷ​ൻ സ്കൂ​ൾ ഭാ​ഗ​ത്തു​നി​ന്ന് തി​രി​ഞ്ഞ് ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് ബി​ഒ​സി റോ​ഡു​വ​ഴി പോ​ക​ണം.