മ​ണ​പ്പു​ള്ളി​ക്കാ​വ് വേ​ല ഇന്ന്
Thursday, March 4, 2021 12:04 AM IST
പാ​ല​ക്കാ​ട് : മ​ണ​പ്പു​ള്ളി​ക്കാ​വ് വേ​ല ഇന്ന് ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ ഗ​ണ​പ​തി​ഹോ​മ​ത്തി​നും ഉ​ഷ​പൂ​ജ​യ്ക്കും ശേ​ഷം പ​ത്തി​ന് കാ​ഴ്ച​ശീ​വേ​ലി ന​ട​ക്കും. കി​ഴ​ക്കേ യാ​ക്ക​ര മ​ണ​പ്പു​ള്ളി ഭ​ഗ​വ​തി ക്ഷേ​ത്രം, പ​ടി​ഞ്ഞാ​റേ യാ​ക്ക​ര വി​ശ്വേ​ശ്വ​ര ക്ഷേ​ത്രം, കൊ​പ്പം മ​ണ​പ്പു​ള്ളി ഭ​ഗ​വ​തി ക്ഷേ​ത്രം, പ​ടി​ഞ്ഞാ​റേ യാ​ക്ക​ര ശ്രീ​മൂ​ല​സ്ഥാ​നം ക്ഷേ​ത്രം, വ​ട​ക്ക​ന്ത​റ മ​ണ​പ്പു​ള്ളി ഭ​ഗ​വ​തി ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ക്കും. വൈ​കി​ട്ട് ഗ​ജ​വീ​ര​ന്മാ​രു​ടെ അ​ക​ന്പ​ടി​യി​ൽ പ​ഞ്ച​വാ​ദ്യ​വും മേ​ള​വു​മു​ണ്ടാ​കും. വെ​ള്ളി​യാ​ഴ്ച വേ​ല​യ്ക്ക് കൊ​ടി​യി​റ​ങ്ങും.