ഡോ.​തോ​മ​സ് ജോ​ർ​ജ്ജി​ന് ജെസിഐ ​ ബി​സി​ന​സ്‌​ ഐ​ക്ക​ണ്‍ പു​ര​സ്കാ​രം
Thursday, March 4, 2021 12:04 AM IST
പാലക്കാട്: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് പ്ര​മു​ഖ പ​രി​ശീ​ല​ക​നും പാ​ല​ക്കാ​ട് ലീ​ഡ് കോ​ളേ​ജ് ഓ​ഫ് മാ​നേ​ജ്മെ​ൻ​റ് ചെ​യ​ർ​മാ​നു​മാ​യ ഡോ.​തോ​മ​സ് ജോ​ർ​ജ്ജി​നെ ജെസിഐ ​ഒ​ല​വ​ക്കോ​ട് ബി​സി​ന​സ്‌​ ഐ​ക്ക​ണ്‍ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു . ക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള ഡോ.​തോ​മ​സ് 2011 വ​ർ​ഷ​ത്തി​ൽ പാ​ല​ക്കാ​ട് ധോ​ണി​യി​ൽ ലീ​ഡ് മാ​നേ​ജ്മെ​ൻ​റ് കോ​ളേ​ജ് ആ​രം​ഭി​ക്കു​ക​യും , വ്യ​ത്യ​സ്ത​മാ​യ പാ​ഠ്യ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ത​ന്നെ കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ബി ​സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ലി​ടം നേ​ടു​ന്ന​തി​ന്ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു . പ്ര​സി​ഡ​ന്‍റ് വ​ർ​ഷ എ​സ്. കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജെ ​സി ഐ ​ഇ​ന്ത്യ​യു​ടെ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ .പി ​ഡോ.​തോ​മ​സ് ജോ​ർ​ജ്ജി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു . വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഷ​മ വി​ശ്വ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു .