പാലക്കാട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നിർമാണം ഒ​ന്പ​തു​മാ​സ​ത്തി​ന​കം പൂ​ര്‌​ത്തി​യാ​ക്കും
Thursday, March 4, 2021 12:04 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം തു​ട​ർ നി​ർ​മാ​ണം ആ​രം​ഭി​ക്കും. ഒ​ന്പ​തു​മാ​സ​ത്തി​ന​കം പ​ണി​ക​ൾ പൂ​ര്‌​ത്തി​യാ​ക്കാ​നാ​ണ് അ​ധി​കൃ​ത നീ​ക്കം.

കി​ഫ്ബി​യി​ൽ​നി​ന്ന് 10.88 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് ഈ ​സ്വ​പ്ന പ​ദ്ധ​തി​ക്കു ജീ​വ​ൻ​വ​യ്ക്കു​ന്ന​ത്. കി​റ്റ്കോ ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ ഉ​ട​ൻ വി​ളി​ക്കും. 2010ലാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.

പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​നു സ​മീ​പം റ​വ​ന്യു വ​കു​പ്പി​ന്‍റെ 1.94 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്തു ഒ​ന്നാം ഘ​ട്ട​ത്തി​ൽ 90,000 ച​തു​ര​ശ്ര അ​ടി​യി​ൽ നാ​ലു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന കാ​യി​ക സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ​വും തു​ട​ങ്ങി​യി​രു​ന്നു. കൂ​ടാ​തെ 50 സെ​ന്‍റ് ഭൂ​മി കൂ​ടി ല​ഭ്യ​മാ​ക്കി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10.66 കോ​ടി രൂ​പ ചെ​ല​വി​ൽ 60 ശ​ത​മാ​നം നി​ർ​മാ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ണ്ട് തി​ക​യാ​തെ വ​ന്ന​തോ​ടെ പ​ദ്ധ​തി മു​ട​ങ്ങി. ഇ​നി​യും 40% നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​കൂ​ടി പൂ​ർ​ത്തി​യാ​ക്ക​ണം.

ഈ ​പ്ര​വൃ​ത്തി​ക​ൾ​ക്കു വേ​ണ്ടി​യാ​ണു 10.88 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. സി​വി​ൽ വ​ർ​ക്കു​ക​ൾ, ഇ​ല​ക്ട്രി​ക്ക​ൽ, സീ​ലി​ങ്, അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, വു​ഡ് ഫ്ലോ​റി​ങ്, ലി​ഫ്റ്റ് എ​ന്നി​വ​യാ​ണ് ഇ​നി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ഇ​തി​നു​ള്ള ടെ​ൻ​ഡ​ർ ഉ​ട​ൻ ന​ൽ​കു​മെ​ന്നും അ​തി​ന​നു​സ​രി​ച്ചു നി​ർ​മാ​ണം ന​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജി​ല്ലാ ക​ല​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം സൊ​സൈ​റ്റി​ക്കാ​ണു സ്റ്റേ​ഡി​യ​ത്തി​ന്‍റെ ചു​മ​ത​ല. 2015-16ലെ ​ബ​ജ​റ്റി​ലും സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നാ​യി 5 കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.