പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി പുഴയിൽ മു​ങ്ങി മ​രി​ച്ചു
Wednesday, March 3, 2021 11:18 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിലെ പ്ലസ് ടു വി​ദ്യാ​ർ​ത്ഥി ക​രി​ന്പു​ഴ പു​ഴ​യി​ലെ കു​ള​പ്പാ​ടം പ​ള്ളി​ക്കട​വി​ൽ മു​ങ്ങി മ​രി​ച്ചു. കോ​ട്ട​പ്പു​റം കു​ന്ന​ത്ത് വീ​ട്ടി​ൽ ഹൈ​ദ്രു​വി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റോ​ഷ​ൻ (19) ആ​ണ് മ​രി​ച്ച​ത്.

സ്കൂ​ളി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. നീ​ന്ത​ൽ വ​ശ​മി​ല്ലാ​ത്ത മു​ഹ​മ്മ​ദ് റോ​ഷ​ൻ ചു​ഴി​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ സു​ഹൃ​ത്ത് അ​ന​ന്തു​കൃ​ഷ്ണ​നും ചു​ഴി​യി​ൽപെ​ട്ടെ​ങ്കി​ലും സു​ഹൃ​ത്തു​ക്ക​ൾ മു​ടി​യി​ൽ പി​ടി​ച്ചു ര​ക്ഷ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു ന​ട​ത്തി​യ തെര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം വ​ട്ട​ന്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഇ​ന്നു​രാ​വി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന​യും പോ​സ്റ്റ്മോ​ർ​ട്ട​വും ന​ട​ത്തി മേ​പ്പാ​റ മ​ഹ​ല്ല് ക​ബ​ർ​സ്ഥാ​നി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും. മാ​താ​വ്: ഷാ​നി​ബ. സ​ഹോ​ദ​ര​ൻ: അ​ർ​ഷ​ക് അ​ലി.