എ​സ്എ​ഫ്ഐ ​മു​ൻ​കാ​ല നേ​താ​ക്ക​ളു​ടെ സം​ഗ​മം
Monday, March 1, 2021 11:35 PM IST
വ​ട​ക്ക​ഞ്ചേ​രി: ജ്വ​ലി​ക്കു​ന്ന സ്മ​ര​ണ​ക​ളു​മാ​യി എ​സ് എ​ഫ് ഐ ​മു​ൻ​കാ​ല നേ​താ​ക്ക​ളു​ടെ സം​ഗ​മം.​ എ​സ് എ​ഫ് ഐ ​അ​ന്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് റ​വ​ല്യൂ​ഷ​ൻ ഡ​യ​റീ​സ് എ​ന്ന പേ​രി​ൽ മു​ൻ​കാ​ല നേ​താ​ക്ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.​അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ഗാ​ന്ധി സ്മാ​ര​ക യു ​പി സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി സിപിഎം ​ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി. ​കെ ശ​ശി എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി. ആ​ദി​ത്യ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. സിപിഎം ​ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​ബാ​ല​ൻ, എ​സ്എ​ഫ്ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ദി​ന​നാ​ഥ്, ഡിവൈഎ​ഫ്ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​എം ശ​ശി, എ​സ്എ​ഫ്ഐ ​മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി ​ര​മേ​ഷ്, മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.ജി ലെ​നി​ൻ, വി. ​എ ശി​വ​ദാ​സ​ൻ, വി. ​കെ സ​ണ്ണി, വി. ​രാ​ധാ​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ കു​ന്നം​പു​ള്ളി ഭാ​ര​വാ​ഹി​ക​ളാ​യ സി. ​ജി​ഷ്ണു, പി. ​ജി​ഷ്ണു, എ​സ്. കി​ര​ണ്‍,ശ്യാം​മോ​ഹ​ൻ, ഹ​രി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.