നെല്ലിയാന്പതി ചെ​റു​നെ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ൽ പ​നി ക്ലി​നി​ക്
Monday, March 1, 2021 11:35 PM IST
നെ​ല്ലി​യാ​ന്പ​തി: നെന്മാറ -നെ​ല്ലി​യാ​ന്പ​തി പാ​ത​യി​ൽ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ന​ത്തി​ന​ക​ത്തു​ള്ള ചെ​റു​നെ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ൽ നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​നി ക്ലി​നി​ക്കും ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ന​ട​ത്തി. നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ആ​ന​ന്ദ് ടി.​ജി. കോ​ള​നി​വാ​സി​ക​ളെ പ​രി​ശോ​ധി​ച്ചു. സ്റ്റാ​ഫ് നേ​ഴ്സ് രോ​ഹി​ണി മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി. പാ​ലി​യേ​റ്റീ​വ് നേ​ഴ്സ് സീ​താ​ല​ക്ഷ്മി ജീ​വി​ത​ശൈ​ലി രോ​ഗ നി​ർ​ണ​യം ന​ട​ത്തി. ആ​ശാ​വ​ർ​ക്ക​ർമാ​രാ​യ വി​ദ്യ, റീ​ന,ഷീ​ന എ​ന്നി​വ​ർ വേ​ണ്ട ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​രോ​ഗ്യം ജോ​യ്സ​ണ്‍ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. തു​ട​ർ​ന്ന് ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ണ്‍​റാം സ്വാ​ഗ​ത​വും, സോ​ഷ്യ​ൽ വ​ർ​ക്ക​ർ പ്ര​ശാ​ന്ത് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.